പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ അടുത്ത മാസം മുതല്‍ സ്‌കൂളില്‍ എത്താന്‍ ഉത്തരവ്

സംസ്ഥാനത്തെ സ്കൂളുകളിലെ പത്താം ക്ലാസ്, ഹയര് സെക്കന്ഡറി അധ്യാപകര് അടുത്ത മാസം മുതല് സ്കൂളുകളില് എത്തണമെന്ന് ഉത്തരവ്.
 | 
പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ അടുത്ത മാസം മുതല്‍ സ്‌കൂളില്‍ എത്താന്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ അടുത്ത മാസം മുതല്‍ സ്‌കൂളുകളില്‍ എത്തണമെന്ന് ഉത്തരവ്. ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളില്‍ എത്താനാണ് ഉത്തരവ്. ഒരു ദിവസം 50 ശതമാനം പേരെന്ന രീതിയിലാണ് ഹാജരാകേണ്ടത്. റിവിഷന്‍ ക്ലാസുകള്‍ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുക, കുട്ടികള്‍ക്ക് പഠന പിന്തുണ ശക്തമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് നീക്കം.

ഉത്തരവനുസരിച്ച് ജനുവരി 15ന് പത്താം ക്ലാസിലെയും 30ന് ഹയര്‍ സെക്കന്‍ഡറിയിലെയും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കണം. പിന്നീട് കുട്ടികള്‍ക്ക് സ്‌കൂളിലെത്താനുള്ള സാഹചര്യമുണ്ടാകുമ്പോള്‍ റിവിഷന്‍ ക്ലാസുകളും പ്രാക്ടിക്കല്‍ ക്ലാസുകളും നടക്കും. എന്‍സിഇആര്‍ടിയും കൈറ്റും നല്‍കുന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ ക്ലാസുകളിലെയും ഡിജിറ്റല്‍ ക്ലാസുകള്‍ ക്രമീകരിക്കാനാണ് പദ്ധതി.

ഡിജിറ്റല്‍ ക്ലാസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിക്കൊണ്ട് പൊതുപരീക്ഷയിലേക്ക് കടക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. വിദ്യാഭ്യാസമന്ത്രി പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.