പരീക്ഷപ്പേടി മാറാന്‍ പൂജക്കെത്തിയ പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

പരീക്ഷപ്പേടി മാറുന്നതിന് പൂജയ്ക്കെത്തിയ പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാന് ശ്രമിച്ച പൂജാരി പിടിയില്.
 | 
പരീക്ഷപ്പേടി മാറാന്‍ പൂജക്കെത്തിയ പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

തിരുവനന്തപുരം: പരീക്ഷപ്പേടി മാറുന്നതിന് പൂജയ്‌ക്കെത്തിയ പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍. തിരുവനന്തപുരം, ബാലരാമപുരം പെരിങ്ങമല സ്വദേശി മണിയപ്പന്‍ എന്ന് അറിയപ്പെടുന്ന മണിസ്വാമിയാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ വിശ്രമകേന്ദ്രത്തില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

55 കാരനായ ഇയാള്‍ ഈഞ്ചക്കല്‍ സുബാഷ് നഗറിലുള്ള ക്ഷേത്രത്തില്‍ പൂജാരിയാണ്. ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. അമ്മയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തിയ പെണ്‍കുട്ടി പരീക്ഷപ്പേടി മാറാന്‍ പൂജ വേണമെന്ന് ആവശ്യപ്പെട്ടു. തിരക്കായതിനാല്‍ നാല് ദിവസത്തിന് ശേഷം വരാന്‍ പൂജാരി നിര്‍ദേശിച്ചു. പൂജാരി പറഞ്ഞ ദിവസം പെണ്‍കുട്ടി ഒറ്റയ്ക്കാണ് എത്തിയത്.

അന്ന് ക്ഷേത്രത്തില്‍ പൂജ കഴിയുന്നത് വരെ പെണ്‍കുട്ടിയെ മാറ്റി നിര്‍ത്തിയ മണിയപ്പന്‍ ഇതിന് ശേഷം ശ്രീകോവിലിന് പിന്നിലുള്ള ഇരുനില കെട്ടിടത്തിലേക്ക് കൊണ്ടുപോയി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ഇറങ്ങിയോടിയ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതി അനുസരിച്ച് പിന്നീട് പോക്‌സോ നിയമം ചുമത്തി മണിസ്വാമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.