പാഠപുസ്തകം; അച്ചടി സ്വകാര്യ പ്രസുകൾക്ക് നൽകാൻ ധാരണ

പാഠപുസ്ത പുസ്തക അച്ചടി സ്വകാര്യ പ്രസുകൾക്ക് നൽകാൻ ധാരണയായതായി റിപ്പോർട്ട്. അച്ചടി അടിയന്തിരമായി പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് ആവശ്യമെങ്കിൽ സ്വകാര്യ പ്രസുകളെ ഏൽപ്പിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായത്.
 | 
പാഠപുസ്തകം; അച്ചടി സ്വകാര്യ പ്രസുകൾക്ക് നൽകാൻ ധാരണ

 

തിരുവനന്തപുരം: പാഠപുസ്ത പുസ്തക അച്ചടി സ്വകാര്യ പ്രസുകൾക്ക് നൽകാൻ ധാരണയായതായി റിപ്പോർട്ട്. അച്ചടി അടിയന്തിരമായി പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് ആവശ്യമെങ്കിൽ സ്വകാര്യ പ്രസുകളെ ഏൽപ്പിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായത്.

15 ലക്ഷം പുസത്കങ്ങളുടെ അച്ചടി സ്വകാര്യ പ്രസ്സുകൾക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. 10 ലക്ഷം പുസ്തകങ്ങൾ കെ.ബി.പി.എസ് തന്നെ അച്ചടിക്കും. മൊത്തം 25 ലക്ഷം പുസ്തകങ്ങളാണ് ഇനി അച്ചടിക്കാൻ ബാക്കിയുള്ളത്. 18നകം അച്ചടികൾ പൂർത്തിയാക്കണമെന്നും 20-ാം തിയതിക്കു മുൻപ് പാഠപുസ്‌കങ്ങളുടെ വിതരണം പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബും ഉന്നതതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. കൂടുതൽ ധനസഹായം ആവശ്യമാണെങ്കിൽ നൽകാൻ തയ്യാറാണെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി.

എന്നാൽ പാഠപുസ്തക അച്ചടി സ്വകാര്യ പ്രസുകളെ ഏൽപ്പിക്കാനുള്ള നിർദേശത്തെ അച്ചടി വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമി എതിർത്തു. ടെൻഡർ നടപടികൾ പൂർത്തിയാക്കാതെ പുസ്തകം അച്ചടിക്കാൻ സ്വകാര്യ പ്രസുകളെ ഏൽപ്പിക്കരുതെന്ന് രാജു നാരായണ സ്വാമി യോഗത്തിൽ ആവശ്യപ്പെട്ടു.