ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; 11 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

ബി.ജെ.പി പ്രവര്ത്തകനെ വധിച്ച കേസില് പ്രതികളായ പതിനൊന്ന് സി.പി.എം പ്രവര്ത്തകര്ക്കും ജീവപര്യന്തം തടവ് ശിക്ഷ. തടവ് കൂടാതെ ഒരോ പ്രതികളും 50000 രൂപ വീതം പിഴയുമൊടുക്കണം. തലശ്ശേരി അഡീഷണല് ജില്ലാ സെഷന്സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2008 മാര്ച്ച് ആറിനാണ് ബി.ജെ.പി പ്രവര്ത്തകനായ ചിറ്റാരിപ്പറമ്പ് മഹേഷ് കൊല്ലപ്പെടുന്നത്. സുഹൃത്തുക്കള്ക്കൊപ്പം ബസ് സ്റ്റോപ്പില് നില്ക്കവെയായിരുന്നു ആക്രമണം.
 | 

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; 11 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തലശ്ശേരി: ബി.ജെ.പി പ്രവര്‍ത്തകനെ വധിച്ച കേസില്‍ പ്രതികളായ പതിനൊന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. തടവ് കൂടാതെ ഒരോ പ്രതികളും 50000 രൂപ വീതം പിഴയുമൊടുക്കണം. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2008 മാര്‍ച്ച് ആറിനാണ് ബി.ജെ.പി പ്രവര്‍ത്തകനായ ചിറ്റാരിപ്പറമ്പ് മഹേഷ് കൊല്ലപ്പെടുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ബസ് സ്റ്റോപ്പില്‍ നില്‍ക്കവെയായിരുന്നു ആക്രമണം.

വളരെക്കാലമായി സിപിഎമ്മിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വന്നിരുന്ന മഹേഷ് കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പിയിലേക്ക് മാറിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. മഹേഷിനെ ദിവസങ്ങളോളം പിന്തുടര്‍ന്ന പ്രതികള്‍ 2008 മാര്‍ച്ച് 6ന് ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മഹേഷ് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു സുഹൃത്തിനും ബോംബേറില്‍ പരിക്കേറ്റിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട വിചാരണക്കൊടുവിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 18 സാക്ഷികളെ പ്രൊസിക്യൂഷന്‍ വിസ്തരിച്ചു. 27 രേഖകളും പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുമുള്‍പ്പെടെ 9 തൊണ്ടി മുതലുകളും കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. കേസില്‍ പ്രതികള്‍ അപ്പീല്‍ പോകാനാണ് സാധ്യത.