ദുരിതാശ്വാസത്തിന് വസ്ത്രങ്ങള്‍ ദാനം ചെയ്ത നൗഷാദിന് സഹായ വാഗ്ദാനവുമായി തമ്പി ആന്റണി

ദുരിതാശ്വാസ സാമഗ്രികള് ശേഖരിക്കാനെത്തിയവര്ക്ക് കച്ചവടത്തിനായി ശേഖരിച്ച വസ്ത്രങ്ങള് മുഴുവന് നല്കിയ നൗഷാദിന് സഹായ വാഗ്ദാനവുമായി നടന് തമ്പി ആന്റണി.
 | 
ദുരിതാശ്വാസത്തിന് വസ്ത്രങ്ങള്‍ ദാനം ചെയ്ത നൗഷാദിന് സഹായ വാഗ്ദാനവുമായി തമ്പി ആന്റണി

കൊച്ചി: ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കാനെത്തിയവര്‍ക്ക് കച്ചവടത്തിനായി ശേഖരിച്ച വസ്ത്രങ്ങള്‍ മുഴുവന്‍ നല്‍കിയ നൗഷാദിന് സഹായ വാഗ്ദാനവുമായി നടന്‍ തമ്പി ആന്റണി. നൗഷാദിന് ദാനത്തിലൂടെയുണ്ടായ നഷ്ടം പരിഹരിക്കാന്‍ 50000 രൂപ നല്‍കാമെന്ന് തമ്പി ആന്റണി ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മറ്റുള്ളവര്‍ തനിക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നൗഷാദിന്റെ ബാങ്ക് വിവിരങ്ങള്‍ ആരെങ്കിലും നല്‍കണമെന്നുമാണ് തമ്പി ആന്റണിയുടെ പോസ്റ്റ്.

സിനിമാ താരം രാജേഷ് ശര്‍മയുടെ നേതൃത്വത്തില്‍ എറണാകുളം ബ്രോഡ് വേയില്‍ ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കാനെത്തിയവര്‍ക്ക് തെരുവ് കച്ചവടക്കാരനായ നൗഷാദ് നാല് ചാക്ക് നിറയെ വസ്ത്രങ്ങളാണ് നല്‍കിയത്. രാജേഷിന്റെ ഫെയിസ്ബുക്ക് ലൈവിലൂടെ സോഷ്യല്‍ മീഡിയയില്‍ നൗഷാദിന്റെ സദ്പ്രവൃത്തി പരന്നു. പ്രളയ ദുരിതത്തിനിടെ സഹായങ്ങള്‍ നല്‍കരുതെന്ന വിദ്വേഷ പ്രചാരണം ചില കേന്ദ്രങ്ങളില്‍ നിന്ന് സജീവമായി നടക്കുമ്പോളാണ് നൗഷാദിന്റെ ദാനം മലയാളികള്‍ ആഘോഷിച്ചത്.

പോസ്റ്റ് വായിക്കാം

നൗഷാദ് നൗഷാദ്
നിങ്ങളുടെ വിശാല മനസ്സിന്
ഏതു കഠിനഹൃദയനും
പ്രചോദനമേകുന്ന
ഹൃദയ വിശാലതക്ക്
സാഷ്ടാംഗ പ്രണാമം
I am promising Rs. 50000 for sharing your losses now . Hope others will join . Send me someone his Bank details .

നൗഷാദ് നൗഷാദ് നിങ്ങളുടെ വിശാല മനസ്സിന് ഏതു കഠിനഹൃദയനും പ്രചോദനമേകുന്ന ഹൃദയ വിശാലതക്ക് സാഷ്ടാംഗ പ്രണാമംI am…

Posted by Thampy Antony Thekkek on Sunday, August 11, 2019