നഗ്‌നത കൊണ്ട് തുറിച്ചു നോട്ടങ്ങളെ നേരിട്ട് തനൂജ തേവര കോളേജില്‍

സ്ത്രീകള്ക്കെതിരെയുള്ള അതിക്രമങ്ങള്ക്കെതിരെ ശക്തമായ സന്ദേശവുമായി തേവര സേക്രഡ് ഹാര്ട്ട് കോളേജില് നടന്ന ഏകാംഗ നാടകത്തില് ആയിരുന്നു പൂര്ണ്ണ നഗ്നയായെത്തി സമൂഹത്തില് സ്ത്രീകള് സദാ നേരിടുന്ന തുറിച്ചു നോട്ടങ്ങള്ക്കെതിരെ ശക്തമായ പ്രതികരിച്ചത്. പ്രശസ്ത നാടക നടിയായ തനൂജ മല്ലികയാണ് ഏകാംഗ നാടകം അവതരിപ്പിച്ചത്. ലോകം മുഴുവന് ഏകാംഗനാടകങ്ങളുമായി സഞ്ചരിച്ചിട്ടുള്ള തനൂജ ഇതാദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില് തന്റെ നാടകം അവതരിപ്പിക്കുന്നത്. സൂറിച്ച് തിയ്യറ്റര് സ്പെക്ടാക്കിള് പുരസ്കാര ജേതാവു കൂടിയാണ് തനൂജ.
 | 

നഗ്‌നത കൊണ്ട് തുറിച്ചു നോട്ടങ്ങളെ നേരിട്ട് തനൂജ തേവര കോളേജില്‍

കൊച്ചി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശവുമായി തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നടന്ന ഏകാംഗ നാടകത്തില്‍ ആയിരുന്നു പൂര്‍ണ്ണ നഗ്നയായെത്തി സമൂഹത്തില്‍ സ്ത്രീകള്‍ സദാ നേരിടുന്ന തുറിച്ചു നോട്ടങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരിച്ചത്. പ്രശസ്ത നാടക നടിയായ തനൂജ മല്ലികയാണ് ഏകാംഗ നാടകം അവതരിപ്പിച്ചത്. ലോകം മുഴുവന്‍ ഏകാംഗനാടകങ്ങളുമായി സഞ്ചരിച്ചിട്ടുള്ള തനൂജ ഇതാദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ തന്റെ നാടകം അവതരിപ്പിക്കുന്നത്. സൂറിച്ച് തിയ്യറ്റര്‍ സ്പെക്ടാക്കിള്‍ പുരസ്‌കാര ജേതാവു കൂടിയാണ് തനൂജ.

എല്ലാവരും നോക്കി നില്‍ക്കെ പൂര്‍ണ്ണ നഗ്‌നയായി വേദിയിലേക്ക് വന്ന തനൂജ. തനിക്ക് നേരേ വന്ന കണ്ണുകളെ പുഞ്ചിരിയോടെ നേരിട്ടു. നോട്ടത്തിന്റെ ഭാവം മാറിയതോടെ തുറിച്ചു നോക്കുന്ന കണ്ണുകളെ സാക്ഷിയാക്കി വസ്ത്രങ്ങള്‍ ഓരോന്നായി ഒന്നിനുമുകളില്‍ ഒന്നായി എടുത്തണിഞ്ഞു. ഒടുവില്‍ തലയില്‍ ഹെല്‍മ്മറ്റും ധരിച്ചതോടെ അനങ്ങാന്‍ പറ്റാതെയായി. അത്രയും നേരം തുറിച്ച് നോക്കിയിരുന്ന ആളുകള്‍ നിലക്കാത്ത കയ്യടി സമ്മാനിച്ചാണ് തനൂജയുടെ ഏകാംഗ നാടകമായിരുന്നു തോഡ ധ്യാന്‍ സേയെ സ്വീകരിച്ചത്.

നഗ്‌നത കൊണ്ട് തുറിച്ചു നോട്ടങ്ങളെ നേരിട്ട് തനൂജ തേവര കോളേജില്‍

ശരീരം തന്റെ ടൂളാണെന്ന് വിശ്വസിക്കുന്ന തനൂജ. സ്ത്രീകള്‍ നേരിടുന്ന തുറിച്ചുനോട്ടം, വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തുടങ്ങിയവക്കെതിരെയുള്ള ശക്തമായ പ്രതികരണമായിരുന്ന നാടകം. തുറിച്ചു നോട്ടങ്ങളെ തന്റെ നഗ്‌നത കൊണ്ട് തന്നെ നേരിട്ട തനൂജ സമൂഹത്തെ പരിഹസിച്ചു കൊണ്ടാണ് നാടകം അവതരിപ്പിച്ചത്.

സമൂഹത്തിലെ സ്ത്രി സുരക്ഷയെ സംബന്ധിച്ച് നില നില്‍ക്കുന്ന ആശങ്കകളെക്കുറിച്ച് ആഴത്തില്‍ സംവദിക്കുന്നതായിരുന്നു നാടകം. സേക്രഡ് ഹാര്‍ട്ട് കോളേജിലെ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച സെമിനാറിന്റെ ഭാഗമായാണ് തനൂജ കോളേജില്‍ ഏകാംഗ നാടകമവതരിപ്പിച്ചത്.