അഭിനയം നിര്‍ത്തുന്നു എന്ന വാര്‍ത്ത നിഷേധിച്ച് നടി താര കല്യാണ്‍; വീഡിയോ കാണാം

താന് അഭിനയം നിര്ത്തുകയാണെന്ന വാര്ത്തകള് നിഷേധിച്ച് ചലച്ചിത്ര, സീരിയല് താരം താര കല്യാണ് രംഗത്തെത്തി. ഫേസ്ബുക്കില് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താര വാര്ത്ത നിഷേധിച്ചത്. താന് ഒരു ശസ്ത്രക്രിയക്കു ശേഷം ആശുപത്രിയിലാണ്. ആശുപത്രിയില് നിന്നാണ് ഈ വീഡിയോ പോ്സ്റ്റ് ചെയ്യുന്നത്. ചികിത്സയിലായതിനാല് കുറച്ചു ദിവസം മാറിനിന്നതാണ്. അല്ലാതെ താന് ്ഭിനയം നിര്ത്തുന്നില്ലെന്നും താര വീഡിയോയില് പറയുന്നു.
 | 

അഭിനയം നിര്‍ത്തുന്നു എന്ന വാര്‍ത്ത നിഷേധിച്ച് നടി താര കല്യാണ്‍; വീഡിയോ കാണാം

തിരുവനന്തപുരം: താന്‍ അഭിനയം നിര്‍ത്തുകയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ചലച്ചിത്ര, സീരിയല്‍ താരം താര കല്യാണ്‍ രംഗത്തെത്തി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താര വാര്‍ത്ത നിഷേധിച്ചത്. താന്‍ ഒരു ശസ്ത്രക്രിയക്കു ശേഷം ആശുപത്രിയിലാണ്. ആശുപത്രിയില്‍ നിന്നാണ് ഈ വീഡിയോ പോ്‌സ്റ്റ് ചെയ്യുന്നത്. ചികിത്സയിലായതിനാല്‍ കുറച്ചു ദിവസം മാറിനിന്നതാണ്. അല്ലാതെ താന്‍ ്ഭിനയം നിര്‍ത്തുന്നില്ലെന്നും താര വീഡിയോയില്‍ പറയുന്നു.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് താര കല്യാണ്‍ അഭിനയം നിര്‍ത്തുന്നു എന്ന വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. തന്നേക്കാള്‍ പ്രായമുള്ള നടന്‍മാരുടെ അമ്മവേഷം തുടര്‍ച്ചയായി ചെയ്തു മടുത്തുവെന്നും കരിയറില്‍ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായി ചൂണ്ടിക്കാണിക്കാവുന്ന റോള്‍ ഇതുവരെ ലഭിച്ചില്ല എന്നും ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താര പറഞ്ഞുവെന്നായിരുന്നു വാര്‍ത്ത.

മുഖ്യധാരയില്‍ ചെറിയ വേഷം നല്‍കി തന്നെ പാര്‍ശ്വവല്‍ക്കരിക്കുകയാണ്. നൃത്തം ഏറെ ഇഷ്ടപ്പെടുന്ന താന്‍ എന്ത് നഷ്ടപ്പെടുത്തിയാലും നൃത്തത്തിനുള്ള അവസരം ഒഴിവാക്കാറില്ലെന്നും താര കല്യാണ്‍ പറഞ്ഞു എന്നും വാര്‍ത്തകള്‍ പറയുന്നു.

വീഡിയോ കാണാം