മീനില്‍ ഫോര്‍മാലിന്‍ എന്ന വാര്‍ത്തയുടെ സത്യമെന്ത്? വിശദീകരണവുമായി വിദഗ്ദ്ധര്‍

മത്സ്യത്തില് ഫോര്മാലിന് കണ്ടെത്തിയെന്ന വാര്ത്തയില് വാസ്തവമെന്തെന്ന് വ്യക്തമാക്കി വിദഗ്ദ്ധര്. മീനുകളിലും മറ്റം സ്വാഭാവികമായി കാണപ്പെടുന്ന ഫോര്മാലിനാണ് പരിശോധനകളിലും മറ്റും തെറ്റിദ്ധരിക്കപ്പെടുന്നതെന്ന് ഗവേഷകര് ചൂണ്ടിക്കാട്ടുന്നു. പാലില് 0.01 മുതല് 0.80 മില്ലിഗ്രാം വരെയും മീനില് 6.4 മുതല് 293 മില്ലിഗ്രാം വരെയും സ്വാഭാവിക ഫോര്മാലിന് അംശമുണ്ടാകാം. വാര്ത്തകള് അനുസരിച്ച് കിലോഗ്രാമിന് 63.9 മില്ലിഗ്രാം ഫോര്മാലിനാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത മീനില് അടങ്ങിയിരുന്നതെന്ന് കൊച്ചി സെന്ട്രല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസില് നടത്തിയ പരിശോധനയില് വ്യക്തമായെന്ന് വാര്ത്തകള് സ്ഥിരീകരിക്കുന്നു.
 | 

മീനില്‍ ഫോര്‍മാലിന്‍ എന്ന വാര്‍ത്തയുടെ സത്യമെന്ത്? വിശദീകരണവുമായി വിദഗ്ദ്ധര്‍

മത്സ്യത്തില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയെന്ന വാര്‍ത്തയില്‍ വാസ്തവമെന്തെന്ന് വ്യക്തമാക്കി വിദഗ്ദ്ധര്‍. മീനുകളിലും മറ്റം സ്വാഭാവികമായി കാണപ്പെടുന്ന ഫോര്‍മാലിനാണ് പരിശോധനകളിലും മറ്റും തെറ്റിദ്ധരിക്കപ്പെടുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പാലില്‍ 0.01 മുതല്‍ 0.80 മില്ലിഗ്രാം വരെയും മീനില്‍ 6.4 മുതല്‍ 293 മില്ലിഗ്രാം വരെയും സ്വാഭാവിക ഫോര്‍മാലിന്‍ അംശമുണ്ടാകാം. വാര്‍ത്തകള്‍ അനുസരിച്ച് കിലോഗ്രാമിന് 63.9 മില്ലിഗ്രാം ഫോര്‍മാലിനാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത മീനില്‍ അടങ്ങിയിരുന്നതെന്ന് കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായെന്ന് വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്നു.

മീനില്‍ ഫോര്‍മാലിന്‍ എന്ന വാര്‍ത്തയുടെ സത്യമെന്ത്? വിശദീകരണവുമായി വിദഗ്ദ്ധര്‍

എന്നാല്‍ ഇത്രയം അളവ് ഫോര്‍മാലിന്‍ മത്സ്യങ്ങളില്‍ സ്വാഭാവികമായി കാണപ്പെടുന്നതാണെന്ന് ഗവേഷകനായ വി.എം.മനോജ് ചൂണ്ടിക്കാട്ടുന്നു. മത്സ്യങ്ങളില്‍ 293 മില്ലിഗ്രാം വരെ സ്വഭാവികമായി ഉണ്ടാകുന്നതാണെന്ന് യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ പഠനം തെളിയിക്കുന്നു.100 മില്ലിഗ്രാം വരെ മനുഷ്യര്‍ക്ക് കുഴപ്പമില്ലെന്നാണ് പഠനം പറയുന്നത്. സ്വാഭാവികമായി ഉണ്ടാകുന്നതിലും കൂടുതല്‍ അളവില്‍ ഫോര്‍മാലിന്‍ മത്സ്യത്തില്‍ കണ്ടെത്തിയോ എന്നതാണ് അറിയേണ്ടതെന്നും വാര്‍ത്തയില്‍ പറഞ്ഞതനുസരിച്ച് 63.9 മില്ലിഗ്രാം മാത്രമാണ് കണ്ടെത്തിയതെങ്കില്‍ മത്സ്യ വ്യവസായ മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണെന്ന് കരുതണമെന്നും സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്നുമാണ് ആവശ്യം.

മീനില്‍ ഫോര്‍മാലിന്‍ എന്ന വാര്‍ത്തയുടെ സത്യമെന്ത്? വിശദീകരണവുമായി വിദഗ്ദ്ധര്‍

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിലുള്ളതിനാല്‍ ഇപ്പോള്‍ മംഗലാപുരത്തു നിന്നും മറ്റുമാണ് സംസ്ഥാനത്തേക്ക് മത്സ്യം എത്തുന്നത്. ചെക്ക്‌പോസ്റ്റുകളില്‍ നടത്തിയ പരിശോധനയില്‍ ഇവയില്‍ ഫോര്‍മാലിന്റെ അംശം കണ്ടെത്തുകയും മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മൃതശരീരങ്ങള്‍ അഴുകാതെ സൂക്ഷിച്ചു വെക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. ഫോര്‍മാള്‍ഡിഹൈഡ് വെള്ളത്തില്‍ ലയിപ്പിക്കുമ്പോളാണ് ഇത് ഫോര്‍മാലിന്‍ എന്ന് അറിയപ്പെടുന്നത്. ഉയര്‍ന്ന അളവില്‍ ഉള്ളില്‍ ചെന്നാല്‍ ക്യാന്‍സറിന് പോലും കാരണമായേക്കാവുന്ന രാസവസ്തുവാണ് ഇത്.