വൃദ്ധയുടെ മാല തട്ടിപ്പറിച്ച മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി; വീഡിയോ കാണാം

കഴിഞ്ഞ ബുധനാഴ്ച്ച തിരുവനന്തപുരത്ത് വൃദ്ധയുടെ മാല തട്ടിപ്പറിച്ച മോഷ്ടാവിനെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്. പൂജപ്പുരയില് വെച്ച് വൃദ്ധയോട് വഴി ചോദിച്ചെത്തിയ ബൈക്ക് യാത്രക്കാരന് അവരുടെ കഴുത്തിലുണ്ടായിരുന്ന മൂന്നു പവന് തൂക്കമുള്ള സ്വര്ണമാല പൊട്ടിച്ചു കടന്നു കളഞ്ഞു. സംഭവം നടന്നതിന് സമീപത്തെ സിസിടിവി ക്യാമറയില് പതിഞ്ഞ ദൃശ്യത്തില് നിന്നും മോഷ്ടാവിന്റെ ബൈക്കിനെക്കുറിച്ച് സൂചനകള് ലഭിച്ചിരുന്നു. ഇതേതുടര്ന്ന് ട്രാഫിക് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്.
 | 
വൃദ്ധയുടെ മാല തട്ടിപ്പറിച്ച മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി; വീഡിയോ കാണാം

കൊച്ചി: കഴിഞ്ഞ ബുധനാഴ്ച്ച തിരുവനന്തപുരത്ത് വൃദ്ധയുടെ മാല തട്ടിപ്പറിച്ച മോഷ്ടാവിനെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍. പൂജപ്പുരയില്‍ വെച്ച് വൃദ്ധയോട് വഴി ചോദിച്ചെത്തിയ ബൈക്ക് യാത്രക്കാരന്‍ അവരുടെ കഴുത്തിലുണ്ടായിരുന്ന മൂന്നു പവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചു കടന്നു കളഞ്ഞു. സംഭവം നടന്നതിന് സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തില്‍ നിന്നും മോഷ്ടാവിന്റെ ബൈക്കിനെക്കുറിച്ച് സൂചനകള്‍ ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ട്രാഫിക് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്.

പൂജപ്പുര സ്വദേശിയായ സജീവാണ് പോലീസ് പിടിയിലായത്. ഇയാള്‍ മുന്‍പും നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിന് നിര്‍ണായക ഇടപെടല്‍ നടത്തിയ സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ബിജുകുമാറാണ്. ബിജുകുമാറിനെ സിറ്റി പോലീസ് കമ്മീഷണര്‍ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

വീഡിയോ കാണാം.

Posted by Vijayakumar Manchady on Thursday, February 7, 2019