ബസ് ചാർജ് വർധന പിൻവലിക്കില്ലെന്ന് തിരുവഞ്ചൂർ

ഡീസൽ വില കുറഞ്ഞെങ്കിലും ബസ് ചാർജ് വർധന പിൻവലിക്കില്ലെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. കെ.എസ്.ആർ.ടി.സിയുടെ ചിലവുകൾ ഒന്നും കുറഞ്ഞിട്ടില്ലെന്നും ഡീസൽ വില കുറഞ്ഞെങ്കിലും ഭീമമായ നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്കുള്ളതെന്നും മന്ത്രി പറഞ്ഞു. നഷ്ടം നികത്തുന്നത് വരെ ചാർജ് കുറയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 | 

കോട്ടയം:

കെ.എസ്.ആർ.ടി.സിയുടെ പേര് മാറ്റാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. കർണാടകത്തിന്റെ നിലപാടിനെതിരെ അപ്പീൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.