കേസ് പിന്‍വലിക്കാന്‍ തോമസ് ചാണ്ടിക്ക് സമയം നല്‍കി ഹൈക്കോടതി; പിന്‍വലിക്കില്ലെന്ന് അഭിഭാഷകന്‍

കായല് കയ്യേറ്റത്തില് കളക്ടര് തയ്യാറാക്കിയ റിപ്പോര്ട്ടിനെതിരെ നല്കിയ ഹര്ജി പിന്വലിക്കാന് തോമസ് ചാണ്ടിക്ക് സമയം നല്കി ഹൈക്കോടതി. അതേസമയം കേസ് പിന്വലിക്കില്ലെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന് വ്യക്തമാക്കി. രൂക്ഷമായ വിമര്ശനം ഉന്നയിച്ചതിനു പിന്നാലെയാണ് ഹര്ജി പിന്വലിക്കാന് കോടതി സമയം നല്കിയത്.
 | 

കേസ് പിന്‍വലിക്കാന്‍ തോമസ് ചാണ്ടിക്ക് സമയം നല്‍കി ഹൈക്കോടതി; പിന്‍വലിക്കില്ലെന്ന് അഭിഭാഷകന്‍

കൊച്ചി: കായല്‍ കയ്യേറ്റത്തില്‍ കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ തോമസ് ചാണ്ടിക്ക് സമയം നല്‍കി ഹൈക്കോടതി. അതേസമയം കേസ് പിന്‍വലിക്കില്ലെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് ഹര്‍ജി പിന്‍വലിക്കാന്‍ കോടതി സമയം നല്‍കിയത്.

സ്വന്തം മന്ത്രിസഭയുടെ തീരുമാനത്തിനെതിരെ മന്ത്രി കോടതിയെ സമീപിക്കുന്ന ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കും ഇതെന്നാണ് കോടതി പറഞ്ഞത്. മന്ത്രിസഭയുടെ കൂട്ടുത്തരവാഗദിത്തം നഷ്ടപ്പെട്ടതായി നിരീക്ഷിച്ച കോടതി തോമസ് ചാണ്ടിയുടെ ഹര്‍ജി നിലനില്‍ക്കുമോ എന്നും ചോദിച്ചു.

അതേ സമയം കായല്‍ നികത്തിയതില്‍ ക്രമക്കേടുണ്ടായെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാടെടുത്തു. വ്യക്തി എന്ന നിലയിലാണ് തോമസ് ചാണ്ടി പരാതി നല്‍കിയിരിക്കുന്നതെങ്കിലും വിശദാംശങ്ങള്‍്ക്കിടെ മന്ത്രിയാണെന്ന് വ്യക്തമാക്കുന്നുണ്ട്. മന്ത്രി എന്ന നിലയില്‍ സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചാല്‍ അത് നിലനില്‍ക്കില്ലെന്ന് കാട്ടിയാണ് കോടതി പരാതി പിന്‍വലിക്കാന്‍ സമയം നല്‍കിയത്.