തോമസ് ചാണ്ടി രാജിയിലേക്ക്? സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചു; തീരുമാനം വൈകരുതെന്ന് സിപിഎം

കായല് കയ്യേറ്റത്തില് കുരുങ്ങി ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിയിലേക്ക്. മന്ത്രിസ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത മന്ത്രി എന്സിപി നേതൃത്വത്തെ അറിയിച്ചു. അപമാനം പേറി മന്ത്രിസ്ഥാനത്ത് തുടരാന് ആഗ്രഹിക്കുന്നില്ലെന്നാണ് തോമസ് ചാണ്ടി അറിയിച്ചിരിക്കുന്നത്.
 | 

തോമസ് ചാണ്ടി രാജിയിലേക്ക്? സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചു; തീരുമാനം വൈകരുതെന്ന് സിപിഎം

തിരുവനന്തപുരം: കായല്‍ കയ്യേറ്റത്തില്‍ കുരുങ്ങി ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിയിലേക്ക്. മന്ത്രിസ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത മന്ത്രി എന്‍സിപി നേതൃത്വത്തെ അറിയിച്ചു. അപമാനം പേറി മന്ത്രിസ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് തോമസ് ചാണ്ടി അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ബുധനാഴ്ച കോടതി വിധി വരുന്നതുവരെ കാത്തിരിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ആകെയുള്ള മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തരുതെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം. രാജ്യത്താകെയുള്ള മന്ത്രിസ്ഥാനമാണ് ഇത്. എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാനും നീക്കമുണ്ട്.

ഹണിട്രാപ്പ് വിവാദം ഒത്തുതീര്‍പ്പായാല്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയേക്കുമെന്നാണ് കരുതുന്നത്. അതേസമയം രാജിക്കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് സിപിഎം ആവശ്യപ്പെട്ടു. സംസ്ഥാന സമിതിയോഗത്തിലാണ് ആവശ്യം. പുറത്തു വന്ന വിവരങ്ങള്‍ ഗൗരവമുള്ളതാണെന്ന് പറഞ്ഞ നേതാക്കള്‍ ഇനിയും തീരുമാനം എടുത്തില്ലെങ്കില്‍ മുന്നണിക്കും സര്‍ക്കാരിനും നാണക്കേടാണെന്ന് അറിയിച്ചു.

എന്നാല്‍ യോഗത്തില്‍ വിഷയം സംസ്ഥാന സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. പങ്കെടുത്തവരാണ് യോഗത്തില്‍ ഇക്കാര്യത്തിലുള്ള നിലപാട് അറിയിച്ചത്.