തോമസ് ചാണ്ടി രാജിവെച്ചു; രാജിക്കത്ത് പാര്‍ട്ടി നേതൃത്വത്തിന് കൈമാറി

ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. എന്സിപി നേതൃത്വത്തിന് മന്ത്രി രാജിക്കത്ത് കൈമാറി. ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വങ്ങള്ക്കൊടുവിലാണ് മന്ത്രിയുടെ രാജി. പിണറായി സര്ക്കാരിലെ മൂന്നാമത്തെ രാജിയാണ് ഇത്. മന്ത്രി സ്ഥാനത്തെത്തിയ ശേഷം രാജിവെക്കുന്ന രണ്ടാമത്തെ എന്സിപി എംഎല്എ കൂടിയാണ് തോമസ് ചാണ്ടി. ഫോണ്കെണിയില് കുരുങ്ങി എ.കെ.ശശീന്ദ്രന് രാജിവെച്ച ശേഷമാണ് തോമസ് ചാണ്ടി ഗതാഗതമന്ത്രിയായത്.
 | 

തോമസ് ചാണ്ടി രാജിവെച്ചു; രാജിക്കത്ത് പാര്‍ട്ടി നേതൃത്വത്തിന് കൈമാറി

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. എന്‍സിപി നേതൃത്വത്തിന് മന്ത്രി രാജിക്കത്ത് കൈമാറി. ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മന്ത്രിയുടെ രാജി. പിണറായി സര്‍ക്കാരിലെ മൂന്നാമത്തെ രാജിയാണ് ഇത്.

തോമസ് ചാണ്ടിയും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്ററും രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്ത് വിവരം അറിയിക്കാമെന്നാണ് ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. പിന്നീട് നടന്ന മന്ത്രിസഭായോഗത്തിലും തോമസ് ചാണ്ടി പങ്കെടുത്തിരുന്നു.

മന്ത്രി സ്ഥാനത്തെത്തിയ ശേഷം രാജിവെക്കുന്ന രണ്ടാമത്തെ എന്‍സിപി എംഎല്‍എ കൂടിയാണ് തോമസ് ചാണ്ടി. ഫോണ്‍കെണിയില്‍ കുരുങ്ങി എ.കെ.ശശീന്ദ്രന്‍ രാജിവെച്ച ശേഷമാണ് തോമസ് ചാണ്ടി ഗതാഗതമന്ത്രിയായത്.

കായല്‍ കയ്യേറ്റം വിവാദമായതിനു പിന്നാലെ തോമസ് ചാണ്ടിയുടെ രാജിക്കായി ആവശ്യം ഉയര്‍ന്നെങ്കിലും സിപിഐ മാത്രമാണ് മന്ത്രിക്കെതിരെ ശക്തമായ നിലപാടെടുത്തത്. എല്‍ഡിഎഫ് യോഗത്തിലും രാജിക്കാര്യത്തില്‍ തീരുമാനമുണ്ടായില്ല. തുടര്‍ന്ന് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു.

ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ചത് തോമസ് ചാണ്ടിക്ക് പുറത്തേക്കുള്ള വഴി തുറക്കുകകയായിരുന്നു. സ്വന്തം സര്‍ക്കാരിനെതിരെ ചരിത്രത്തിലാദ്യമായാണ് ഒരു മന്ത്രി കോടതിയെ സമീപിക്കുന്നതെന്ന് നിരീക്ഷിച്ച കോടതി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തകര്‍ന്നുവെന്നും പറഞ്ഞു.

ഇതോടെ മന്ത്രിയുടെ രാജിക്കായുള്ള സമ്മര്‍ദ്ദം ശക്തമായി. മന്ത്രിസഭായോഗത്തില്‍ തോമസ് ചാണ്ടി പങ്കെടുത്തതില്‍ പ്രതിഷേധിച്ച് സിപിഐയുടെ 4 മന്ത്രിമാര്‍ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു.