ആരോപണങ്ങള്‍ നിഷേധിച്ച് തോമസ് ചാണ്ടി; കായല്‍ നികത്തിയിട്ടില്ലെന്ന് അവകാശവാദം

തനിക്കെതിരെ ഉയര്ന്ന ആരോപണങ്ങള് നിഷേധിച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടി. കായല് നികത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. തന്റെ പേരില് തീറാധാരമുള്ള സ്ഥലം മണ്ണിട്ട് ഉയര്ത്തിയിട്ടുണ്ട്. അഞ്ച് സെന്റ് സ്ഥലത്താണ് മണ്ണിട്ട് ഉയര്ത്തിയത്. അവിടെയുണ്ടെന്ന് പറയുന്നു ഒന്നര സെന്റ് നടപ്പാത കാണിച്ചാല് മണ്ണ് മാറ്റി നല്കാന് ഒരുക്കമാണെന്നും തോമസ് ചാണ്ടി പറഞ്ഞു. മണ്ണിട്ടില്ലായിരുന്നെങ്കില് അവിടെ ഒരു ചാല് രൂപപ്പെടുമായിരുന്നെന്നും മന്ത്രി അവകാശപ്പെട്ടു.
 | 

ആരോപണങ്ങള്‍ നിഷേധിച്ച് തോമസ് ചാണ്ടി; കായല്‍ നികത്തിയിട്ടില്ലെന്ന് അവകാശവാദം

ആലപ്പുഴ: തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടി. കായല്‍ നികത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. തന്റെ പേരില്‍ തീറാധാരമുള്ള സ്ഥലം മണ്ണിട്ട് ഉയര്‍ത്തിയിട്ടുണ്ട്. അഞ്ച് സെന്റ് സ്ഥലത്താണ് മണ്ണിട്ട് ഉയര്‍ത്തിയത്. അവിടെയുണ്ടെന്ന് പറയുന്നു ഒന്നര സെന്റ് നടപ്പാത കാണിച്ചാല്‍ മണ്ണ് മാറ്റി നല്‍കാന്‍ ഒരുക്കമാണെന്നും തോമസ് ചാണ്ടി പറഞ്ഞു. മണ്ണിട്ടില്ലായിരുന്നെങ്കില്‍ അവിടെ ഒരു ചാല്‍ രൂപപ്പെടുമായിരുന്നെന്നും മന്ത്രി അവകാശപ്പെട്ടു.

ഗൂഢാലോചനയുടെ ഫലമായാണ് ഇപ്പോള്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നത്. ഈ ആരോപണങ്ങളെ നിസാരമായാണ് കാണുന്നത്. അവയുടെ പേരില്‍ രാജിവെക്കേണ്ട ഒരു സാഹചര്യവുമില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. തെറ്റിദ്ധാരണയാണ് മാര്‍ത്താണ്ഡം കായല്‍ നികത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനമെന്നും മന്ത്രി പറഞ്ഞു.

എഐസിസി അംഗമായിരുന്ന കെ.സി.ഫ്രാന്‍സിസിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഭൂമിയാണ് താന്‍ വാങ്ങിയത്. ഇതി മാത്തൂര്‍ ദേവസ്വത്തിന്റേതായിരുന്നെന്ന് അറിയില്ലായിരുന്നു. റിസോര്‍ട്ടിനെക്കുറിച്ചുള്ള ഫയലുകള്‍ നഗരസഭാ ഓഫീസില്‍ നിന്ന് കാണാതായതിനെക്കുറിച്ച് അറിയില്ല. ഫയലുകള്‍ സൂക്ഷിക്കുന്നത് തന്റെ ജോലിയല്ല. തന്റെയോ ത െസ്ഥാപനത്തിന്റെയോ വാദം കേള്‍ക്കാതെ ഏകപക്ഷ്ീയമായാണ് റവന്യൂ മന്ത്രി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.