തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

: കോട്ടയം ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്ത്തി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന കണ്വെന്ഷന് തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എ അദ്ധ്യക്ഷത വഹിക്കും. കോട്ടയത്ത് വി.എന് വാസവനെതിരെ വലിയ മാര്ജിനില് വിജയിക്കാന് ചാഴിക്കാടന് കഴിയുമെന്നാണ് യു.ഡി.എഫ് പാളയത്തിന്റെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ മേഖലകളിലേക്കും വരും ദിവസങ്ങളില് പ്രചരണ പരിപാടികള് വ്യാപിപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം.
 | 
തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്തി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന കണ്‍വെന്‍ഷന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. കോട്ടയത്ത് വി.എന്‍ വാസവനെതിരെ വലിയ മാര്‍ജിനില്‍ വിജയിക്കാന്‍ ചാഴിക്കാടന് കഴിയുമെന്നാണ് യു.ഡി.എഫ് പാളയത്തിന്റെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ മേഖലകളിലേക്കും വരും ദിവസങ്ങളില്‍ പ്രചരണ പരിപാടികള്‍ വ്യാപിപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം.

ഇന്ന് നടക്കുന്ന കണ്‍വെന്‍ഷനില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ കെ.എം മാണി എം.എല്‍.എ, വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസ് എം.എല്‍.എ, ജോണി നെല്ലൂര്‍, ജോസ് കെ.മാണി എം.പി, അനൂപ് ജേക്കബ് എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡോ.എന്‍.ജയരാജ് എം.എല്‍.എ, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സണ്ണി തേക്കേടം, മുന്‍ എം.പി ജോയി എബ്രഹാം , കണ്‍വീനര്‍ ജോസി സെബാസ്റ്റ്യന്‍, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി. ക.വി ബാസി, സനല്‍ മാവേലി, ടി.സി അരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തുടര്‍ന്ന് ശാസ്ത്രി റോഡില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യും. കണ്‍വന്‍ഷനു മുന്നോടിയായി ശാസ്ത്രി റോഡ് യുഡിഎഫിലെ കക്ഷികളുടെയും വിവിധ പാര്‍ട്ടികളുടെയും കൊടിതോരണങ്ങളാലും സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകളാലും അലങ്കരിച്ചിട്ടുണ്ട്. വര്‍ണ്ണാഭമായ അന്തരീക്ഷത്തിലാവും കണ്‍വന്‍ഷന്‍ നടക്കുക. കണ്‍വന്‍ഷന്‍ ഉദ്ഘാടനത്തിനായി എ.ഐ.സിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ആന്ധ്രയുടെ ചുമതല കൂടിയുള്ള ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രയിലേക്ക് പോകേണ്ടി വന്നതിനെ തുടര്‍ന്നാണ് രമേശ് ചെന്നിത്തല എത്തുന്നത്.