പ്രളയക്കെടുതി; സംസ്ഥാനം ചെലവ് ചുരുക്കല്‍ നടപടികള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില് സംസ്ഥാന സര്ക്കാര് ചെലവ് ചുരുക്കല് നടപടികള് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രാളമിക കണക്കുകള് അനുസരിച്ച് കേരളത്തിന് ഏതാണ്ട് 20000 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. കൃഷി നാശവും ഇതര വ്യാപര നഷ്ടങ്ങളും ഇതില്പ്പെടില്ല. പുതിയ നടപടി ദുരിതബാധിതര്ക്കുള്ള നഷ്ടപരിഹാരത്തിന് പണം തടസമാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
 | 

പ്രളയക്കെടുതി; സംസ്ഥാനം ചെലവ് ചുരുക്കല്‍ നടപടികള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രാളമിക കണക്കുകള്‍ അനുസരിച്ച് കേരളത്തിന് ഏതാണ്ട് 20000 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. കൃഷി നാശവും ഇതര വ്യാപര നഷ്ടങ്ങളും ഇതില്‍പ്പെടില്ല. പുതിയ നടപടി ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തിന് പണം തടസമാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് പുതിയ നിയമനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഉണ്ടാകും. അത്യാവശ്യ നിയമനങ്ങള്‍ മാത്രമെ നടത്തുകയുള്ളു. അതേസമയം സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങള്‍ തടയില്ലെന്നും തോമസ് ഐസക് വിശദീകരിച്ചു. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള നിയമനങ്ങള്‍ക്കാണ് പ്രധാനമായും നിയന്ത്രണമുണ്ടാവുക.

അവശ്യ പദ്ധതികള്‍ മാത്രമാവും സര്‍ക്കാര്‍ ഇനി നടപ്പാക്കുക. കിഫ്ബിയില്‍ ഉള്‍പ്പെട്ട പദ്ധതികള്‍ നടപ്പാക്കും. കെ.എസ്.ആര്‍.ടി.സിയും കെ.എസ്.ഇ.ബിയും സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും ഐസക് പറഞ്ഞു. അടിയന്തരമായി സംസ്ഥാന സര്‍ക്കാരിന് 20,000 കോടി വായ്പ എടുക്കേണ്ടി വരും. കേന്ദ്രസര്‍ക്കാര്‍ വായ്പ പരിധി ഉയര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.