സിസ്റ്റര്‍ അഭയ കേസില്‍ അപ്പീല്‍ നല്‍കി ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും; രാജുവിന്റെ മൊഴി വിശ്വസനീയമല്ലെന്ന് വാദം

സിസ്റ്റര് അഭയ കേസില് സിബിഐ കോടതി ശിക്ഷിച്ച ഫാ.തോമസ് കോട്ടൂരും സി.സെഫിയും ഹൈക്കോടതിയില് അപ്പീല് നല്കി.
 | 
സിസ്റ്റര്‍ അഭയ കേസില്‍ അപ്പീല്‍ നല്‍കി ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും; രാജുവിന്റെ മൊഴി വിശ്വസനീയമല്ലെന്ന് വാദം

കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ സിബിഐ കോടതി ശിക്ഷിച്ച ഫാ.തോമസ് കോട്ടൂരും സി.സെഫിയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. മുഖ്യസാക്ഷി രാജുവിന്റെ മൊഴി വിശ്വസനീയമല്ലെന്നും കേസിലെ വിചാരണയും ശിക്ഷയും നിയമപരമല്ലെന്നുമാണ് അപ്പീലില്‍ പറയുന്നത്. കൊലക്കുറ്റം ചുമത്തിയത് നിലനില്‍ക്കില്ലെന്നും അപ്പീലില്‍ പറയുന്നു.

ഡിസംബര്‍ 23നാണ് 28 വര്‍ഷം നീണ്ട നിയമ നടപടികള്‍ക്ക് ശേഷം അഭയ കേസില്‍ തിരുവനന്തപുരം സിബിഐ കോടതി വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സി.സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൊലക്കുറ്റം അടക്കമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സെഫിക്ക് ജീവപര്യന്തവുമാണ് ശിക്ഷ. അഞ്ച് ലക്ഷം രൂപ വീതം പിഴയും തെളിവ് നശിപ്പിച്ചതിന് 7 വര്‍ഷത്തെ തടവും പ്രതികള്‍ക്ക് നല്‍കിയിരുന്നു.