സുനില്‍ പി. ഇളയിടത്തിനു പിന്നാലെ സാമൂഹ്യ നിരീക്ഷകന്‍ എം.ജെ.ശ്രീചിത്രനും ഭീഷണി

സാമൂഹ്യ നിരീക്ഷകനും സംഘപരിവാര് നയങ്ങളുടെ വിമര്കനുമായ എം.ജെ.ശ്രീചിത്രന് ഭീഷണി. ഇന്റര്നെറ്റ് കോളിലാണ് ഭീഷണി എത്തിയതെന്ന് ശ്രീചിത്രന് ഫെയിസ്ബുക്ക് പോസ്റ്റില് പറഞ്ഞു. ചിന്തകനും പ്രഭാഷകനുമായ സുനില് പി. ഇളയിടത്തിന്റെ ഓഫീസിനു നേരെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് ഇടതുപക്ഷ ചിന്തകന് കൂടിയായ ശ്രീചിത്രനും ഭീഷണിയുണ്ടായിരിക്കുന്നത്.
 | 
സുനില്‍ പി. ഇളയിടത്തിനു പിന്നാലെ സാമൂഹ്യ നിരീക്ഷകന്‍ എം.ജെ.ശ്രീചിത്രനും ഭീഷണി

കൊച്ചി: സാമൂഹ്യ നിരീക്ഷകനും സംഘപരിവാര്‍ നയങ്ങളുടെ വിമര്‍കനുമായ എം.ജെ.ശ്രീചിത്രന് ഭീഷണി. ഇന്റര്‍നെറ്റ് കോളിലാണ് ഭീഷണി എത്തിയതെന്ന് ശ്രീചിത്രന്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ചിന്തകനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടത്തിന്റെ ഓഫീസിനു നേരെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് ഇടതുപക്ഷ ചിന്തകന്‍ കൂടിയായ ശ്രീചിത്രനും ഭീഷണിയുണ്ടായിരിക്കുന്നത്.

”സൂക്ഷിച്ചോ, അടുത്തത് നീയാണ്” എന്നു പറയുകയും തെറിവിളിക്കുകയും ചെയ്‌തെന്ന് ശ്രീചിത്രന്‍ വ്യക്തമാക്കുന്നു. നിശബ്ദരായിരിക്കും എന്നുമാത്രം കരുതരുതെന്നും തൊണ്ടയില്‍ അവസാനത്തെ ശബ്ദം ബാക്കിനില്‍ക്കും വരെ ഭരണഘടനയ്ക്കും നീതിക്കും ഒപ്പം നിന്നു സംസാരിക്കുമെന്നും ശ്രീചിത്രന്‍ പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റ് വായിക്കാം

ഒരു ഇന്റര്‍നെറ്റ് കോള്‍ വന്നിരുന്നു. ‘ സൂക്ഷിച്ചോ, അടുത്തത് നീയാണ് ‘ എന്നു പറഞ്ഞു. കൂടെ കുറച്ച് തെറികളും. ഫോണ്‍ വെച്ചു. ഒരു പരിപാടിയില്‍ നിന്ന് ഇപ്പോള്‍ ഇറങ്ങിയപ്പോഴാണ് സുനില്‍ പി ഇളയിടത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് കാബിനില്‍ ഭീഷണികള്‍ എഴുതി വെച്ച കാര്യം അറിയുന്നത്.

ഗംഭീരമാകുന്നുണ്ട് വിശ്വാസ സംരക്ഷണം. തോക്കില്ലാത്ത കാലത്ത് ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിച്ച് തുടങ്ങിയതാണല്ലോ. പന്‍സാരെയും ധാബോല്‍ക്കറും ഗൗരി ലങ്കേഷും പിന്നിട്ട് ഇന്ന് നമുക്കു മുന്നിലെത്തിയിരിക്കുന്നു.

നിശ്ശബ്ദരായിരിക്കും എന്നു മാത്രം കരുതരുത്. തൊണ്ടയില്‍ അവസാനത്തെ ശബ്ദം ബാക്കി നില്‍ക്കും വരെ ഭരണ ഘടനക്കും നീതിക്കും ഒപ്പം നിന്നു സംസാരിക്കും. അഥവാ ശബ്ദമില്ലാതായാല്‍ മറ്റുള്ളവര്‍ സംസാരം തുടരും. മനുഷ്യരേ അവസാനിക്കൂ, ചരിത്രം അവസാനിക്കില്ല.

തല്‍ക്കാലം ഇത്രമാത്രം.

ഒരു ഇൻറർനെറ്റ് കോൾ വന്നിരുന്നു. " സൂക്ഷിച്ചോ, അടുത്തത് നീയാണ് " എന്നു പറഞ്ഞു. കൂടെ കുറച്ച് തെറികളും. ഫോൺ വെച്ചു. ഒരു…

Posted by Sreechithran Mj on Thursday, November 15, 2018