പാലക്കാട് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ വാളയാറില്‍ ജോലി ചെയ്തിരുന്നവര്‍

പാലക്കാട് ഇന്ന് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്ത്തകര് വാളയാറില് ജോലി ചെയ്തിരുന്നവര്.
 | 
പാലക്കാട് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ വാളയാറില്‍ ജോലി ചെയ്തിരുന്നവര്‍

പാലക്കാട്: പാലക്കാട് ഇന്ന് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ വാളയാറില്‍ ജോലി ചെയ്തിരുന്നവര്‍. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീരിച്ചത്. ആകെ 19 പേര്‍ക്ക് ജില്ലയില്‍ ഇന്ന് രോഗബാധ കണ്ടെത്തി.

ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 12 പേര്‍ മറ്റു ജില്ലകളില്‍ നിന്നെത്തിയവരാാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 18 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാള്‍ മലപ്പുറത്തുമാണ് ചികിത്സയിലുള്ളത്.

രോഗബാധിതരില്‍ ഒരാള്‍ 11 വയസുള്ള പെണ്‍കുട്ടിയാണ്. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 44 ആയി.