കവളപ്പാറയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ 36

ഇതോടെ കവളപ്പാറയിലെ മരണസംഖ്യ 36 ആയി ഉയര്ന്നു. ഇനി 23 പേരെക്കൂടി ഇവിടെ നിന്ന് കണ്ടെത്താനുണ്ട്
 | 
കവളപ്പാറയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ 36

മലപ്പുറം: ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇവയില്‍ രണ്ട് മൃതദേഹങ്ങള്‍ കുട്ടികളുടേതാണ്. എട്ട് വയസുകാരനായ കിഷോര്‍, ദേവയാനി (82) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ കവളപ്പാറയിലെ മരണസംഖ്യ 36 ആയി ഉയര്‍ന്നു. ഇനി 23 പേരെക്കൂടി ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. തെരച്ചില്‍ തുടരുകയാണ്.

മഴ മാറിയെങ്കിലു ചെളിയില്‍ ഹിറ്റാച്ചികള്‍ താഴ്ന്നു പോകുന്നതിനാല്‍ തെരച്ചില്‍ സാവധാനമാണ് പുരോഗമിക്കുന്നത്. ഭൂമിയുടെ രൂപം ഉരുള്‍പൊട്ടലില്‍ മാറിയതിനാല്‍ മാപ്പിംഗിലൂടെ എന്‍ഡിആര്‍എഫ് സംഘം വീടുകള്‍ കണ്ടെത്തിയാണ് തെരച്ചില്‍ നടത്തുന്നത്. തെരച്ചില്‍ വേഗത്തിലാക്കാന്‍ ജിപിആര്‍ സിസ്റ്റം ഇന്ന് ഹൈദരാബാദില്‍ നിന്ന് എത്തിക്കും.

അതേസമയം തെരച്ചില്‍ നിര്‍ത്തവെക്കുകയാണെന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. വയനാട് പുത്തുമലയിലും തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇവിടെ ഇനി ഏഴ് പേരെക്കൂടിയാണ് കണ്ടെത്താനുള്ളത്. കാണാതായവരുടെ ബന്ധുക്കളുമായി ജില്ലാ ഭരണകൂടം സംസാരിച്ചിരുന്നു. തെരച്ചില്‍ തുടരണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. ഇതനുസരിച്ച് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.