ഇടമലയാറില്‍ മൂന്ന് ഷട്ടറുകള്‍ അടച്ചു; ആലുവപ്പുഴയില്‍ ജലനിരപ്പ് താഴുന്നു

ഇടമലയാര് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള് അടച്ചു. ഡാമിലെ ജലനിരപ്പ് 168.95 മീറ്ററായി കുറഞ്ഞതോടെയാണ് മൂന്ന് ഷട്ടറുകള് അടച്ചത്. 169 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. നാലു ഷട്ടറുകളില് ഒന്ന് തുറന്നിട്ടിരിക്കുകയാണ്. ഇതോടെ ആലുവപ്പുഴയിലെ ജലനിരപ്പ് അല്പം താഴ്ന്നിട്ടുണ്ട്.
 | 

ഇടമലയാറില്‍ മൂന്ന് ഷട്ടറുകള്‍ അടച്ചു; ആലുവപ്പുഴയില്‍ ജലനിരപ്പ് താഴുന്നു

കൊച്ചി: ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു. ഡാമിലെ ജലനിരപ്പ് 168.95 മീറ്ററായി കുറഞ്ഞതോടെയാണ് മൂന്ന് ഷട്ടറുകള്‍ അടച്ചത്. 169 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. നാലു ഷട്ടറുകളില്‍ ഒന്ന് തുറന്നിട്ടിരിക്കുകയാണ്. ഇതോടെ ആലുവപ്പുഴയിലെ ജലനിരപ്പ് അല്‍പം താഴ്ന്നിട്ടുണ്ട്.

രാവിലെ 7 മണിയോടെ മൂന്നാമത്തെ ഷട്ടര്‍ അടച്ചിരുന്നു. ഉച്ചയോടെ ഒരു ഷട്ടര്‍ കൂടി അടച്ചു. ഇടമലയാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നു വിട്ടതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ഇടുക്കിയിലെ വെള്ളം കൂടി പെരിയാറിലെത്തി.

ഇടമലയാറും ഇടുക്കിയും തുറന്നതിനു പിന്നാലെ മുന്‍കരുതലിന്റെ ഭാഗമായി നെടുമ്പാശേരി വിമാനത്താവളത്തിലെ ലാന്‍ഡിംഗ് ഓപ്പറേഷന്‍ കഴിഞ്ഞ ദിവസം കുറച്ചു സമയത്തേക്ക് നിര്‍ത്തി വെച്ചിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇടമലയാര്‍ ഡാം വീണ്ടും തുറന്നത്.