നവംബര്‍ 17ന് ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി; സുരക്ഷ വേണമെന്ന് മുഖ്യമന്ത്രിക്ക് കത്ത്

ശബരിമലയില് നവംബര് 17 ശനിയാഴ്ച എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവും വനിതാവകാശ പ്രവര്ത്തകയുമായ തൃപ്തി ദേശായി. ആറു യുവതികള്ക്കൊപ്പമായിരിക്കും ശബരിമലയില് എത്തുകയെന്നും തൃപ്തി ദേശായി അറിയിച്ചു. സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്ക് കത്ത് നല്കി.
 | 

നവംബര്‍ 17ന് ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി; സുരക്ഷ വേണമെന്ന് മുഖ്യമന്ത്രിക്ക് കത്ത്

ന്യൂഡല്‍ഹി: ശബരിമലയില്‍ നവംബര്‍ 17 ശനിയാഴ്ച എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവും വനിതാവകാശ പ്രവര്‍ത്തകയുമായ തൃപ്തി ദേശായി. ആറു യുവതികള്‍ക്കൊപ്പമായിരിക്കും ശബരിമലയില്‍ എത്തുകയെന്നും തൃപ്തി ദേശായി അറിയിച്ചു. സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

പ്രധാനമന്ത്രിക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തു നല്‍കിയിട്ടുണ്ട്. താന്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി വ്യക്തമാക്കി. ഈ മാസം 16നും 20നുമിടയില്‍ ശബരിമലയില്‍ എത്തുമെന്ന് തൃപ്തി നേരത്തേ പറഞ്ഞിരുന്നു. മണ്ഡലകാലത്തിന് നട തുറക്കുന്ന സമയത്തു തന്നെയാണ് തൃപ്തി എത്തുന്നത്. അതുകൊണ്ടുതന്നെ ശക്തമായ പ്രതിഷേധവും ഉണ്ടായേക്കും.

മണ്ഡലകാലത്തിനു ശേഷമാണ് ശബരിമല വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് ലഭിച്ച ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നത്. എന്നാല്‍ അതുവരെ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി സ്റ്റേ ചെയ്തിട്ടില്ല. സംഘര്‍ഷമൊഴിവാക്കാന്‍ സമവായ ശ്രമങ്ങളുമായി നീങ്ങുന്നതിനിടെ തൃപ്തിയുടെ പ്രഖ്യാപനം സര്‍ക്കാരിന് തലവേദനയാകും.