തൃപ്തി ദേശായി രാത്രി 9.30ന് മടങ്ങിയേക്കും; തീരുമാനം ഉടന്‍

കൊച്ചി: തൃപ്തി ദേശായി രാത്രി 9.30ന് മടങ്ങിയേക്കും. കടുത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ശബരിമലയില് പോകാന് എത്തിയ തൃപ്തി ദേശായി വിമാനത്താവളത്തില് നിന്ന് പുറത്തിറങ്ങാനാകാതെ മടങ്ങുന്നത്. പോലീസും സര്ക്കാര് പ്രതിനിധിയായി ആലുവ തഹസില്ദാരും തൃപ്തിയുമായി ചര്ച്ച നടത്തിയിരുന്നു. എന്നാല് ദര്ശനത്തിനു ശേഷമേ മടങ്ങൂ എന്ന നിലപാടിലായിരുന്നു ഇവര്. രണ്ടാമത്തെ തവണ പോലീസ് ചര്ച്ച നടത്തിയതിനു ശേഷമാണ് തൃപ്തി മടങ്ങാനുള്ള സന്നദ്ധത അറിയിച്ചത്. പ്രതിഷേധക്കാരുടെ സാന്നിധ്യം വിമാനത്താവളത്തിന്റെ പ്രവര്ത്തനത്തെ ബാധിക്കുന്ന നിലയിലേക്കെത്തിയിരുന്നു. ഇപ്പോള് മടങ്ങിയാലും മണ്ഡലകാലം അവസാനിക്കുന്നതിനു മുമ്പായി വീണ്ടും
 | 
തൃപ്തി ദേശായി രാത്രി 9.30ന് മടങ്ങിയേക്കും; തീരുമാനം ഉടന്‍

കൊച്ചി: തൃപ്തി ദേശായി രാത്രി 9.30ന് മടങ്ങിയേക്കും. കടുത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ശബരിമലയില്‍ പോകാന്‍ എത്തിയ തൃപ്തി ദേശായി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനാകാതെ മടങ്ങുന്നത്. പോലീസും സര്‍ക്കാര്‍ പ്രതിനിധിയായി ആലുവ തഹസില്‍ദാരും തൃപ്തിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ദര്‍ശനത്തിനു ശേഷമേ മടങ്ങൂ എന്ന നിലപാടിലായിരുന്നു ഇവര്‍.

രണ്ടാമത്തെ തവണ പോലീസ് ചര്‍ച്ച നടത്തിയതിനു ശേഷമാണ് തൃപ്തി മടങ്ങാനുള്ള സന്നദ്ധത അറിയിച്ചത്. പ്രതിഷേധക്കാരുടെ സാന്നിധ്യം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിലയിലേക്കെത്തിയിരുന്നു. ഇപ്പോള്‍ മടങ്ങിയാലും മണ്ഡലകാലം അവസാനിക്കുന്നതിനു മുമ്പായി വീണ്ടും എത്തുമെന്ന് അവര്‍ പറഞ്ഞിരുന്നു.

12 മണിക്കൂറോളം വിമാനത്താവളത്തില്‍ കഴിഞ്ഞ ശേഷവും പ്രതിഷേധം മൂലം ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മടങ്ങുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. ഏതു വിമാനത്തിലാണ് അവരെ മടക്കിയയ്ക്കുകയെന്ന് വ്യക്തമായിട്ടില്ല.