തൃപ്തി ദേശായി സുരക്ഷക്കായി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചന

ശബരിമലയില് പോകാന് സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചന. പ്രതിഷേധം ശക്തമായതിനാല് വിമാനത്താവളത്തില് നിന്ന് തൃപ്തിക്ക ഇതുവരെ പുറത്തിറങ്ങാന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് പുതിയ നീക്കം. തൃപ്തി നിയമോപദേശം തേടിയെന്നാണ് വിവരം.
 | 

തൃപ്തി ദേശായി സുരക്ഷക്കായി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചന

കൊച്ചി: ശബരിമലയില്‍ പോകാന്‍ സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചന. പ്രതിഷേധം ശക്തമായതിനാല്‍ വിമാനത്താവളത്തില്‍ നിന്ന് തൃപ്തിക്ക ഇതുവരെ പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് പുതിയ നീക്കം. തൃപ്തി നിയമോപദേശം തേടിയെന്നാണ് വിവരം.

തൃപ്തിയുമായി ആലുവ തഹസില്‍ദാര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്ന നിലപാടിലാണ് തൃപ്തി. പോലീസും തൃപ്തിയുമായി ചര്‍ച്ച നടത്തിയിരുന്നു. വാഹനവും താമസ സൗകര്യവും ഏര്‍പ്പാടാക്കാന്‍ കഴിയില്ലെന്ന് പോലീസ് തൃപ്തിയെ അറിയിച്ചു.

എന്നാല്‍ സ്വന്തം നിലയില്‍ വാഹനം ഏര്‍പ്പാടാക്കിയാല്‍ കഴിയാവുന്ന സുരക്ഷ നല്‍കാമെന്ന് പോലീസ് അറിയിച്ചിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന ഉപരോധം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിധത്തിലാണ് ഉപരോധമെന്ന് വിമാനത്താവള അധികൃതര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. നിരവധി വിമാനങ്ങള്‍ ഉടന്‍ തന്നെ ഇറങ്ങാനുള്ളതിനാല്‍ പ്രതിഷേധം സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അധികൃതര്‍ അറിയിച്ചു.