തൃശൂരിലെ പാപ്പമാർ ഇനി ഗിന്നസ് റെക്കോർഡിൽ

തൃശൂർ പൗരാവലിയും അതിരൂപതയും ചേർന്ന് ഒരുക്കിയ ബോൺ നത്താലെ-2014 ഗിന്നസ് റെക്കോർഡിൽ ഇടംനേടി. ലോകത്തേറ്റവും കൂടുതൽ സാന്താക്ലോസുമാർ അണിനിരന്ന സംഗമമായാണ് ബോൺ നത്താലെയെ പ്രഖ്യാപിച്ചത്. 18,112 ക്രിസ്മസ് സാന്താക്ലോസുമാരാണ് ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ഒത്തുചേർന്നത്.
 | 

തൃശൂരിലെ പാപ്പമാർ ഇനി ഗിന്നസ് റെക്കോർഡിൽ
തൃശൂർ
: തൃശൂർ പൗരാവലിയും അതിരൂപതയും ചേർന്ന് ഒരുക്കിയ ബോൺ നത്താലെ-2014 ഗിന്നസ് റെക്കോർഡിൽ ഇടംനേടി. ലോകത്തേറ്റവും കൂടുതൽ സാന്താക്ലോസുമാർ അണിനിരന്ന സംഗമമായാണ് ബോൺ നത്താലെയെ പ്രഖ്യാപിച്ചത്. 18,112 ക്രിസ്മസ് സാന്താക്ലോസുമാരാണ് ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ഒത്തുചേർന്നത്. 2007-ൽ വടക്കൻ അയർലന്റിലെ ഡെറി സിറ്റിയിൽ 13,000 പാപ്പമാർ ഒന്നിച്ചു ചേർന്ന റെക്കോർഡാണ് ഇന്നലെ തൃശ്ശൂരിൽ തകർക്കപ്പെട്ടത്.

ഉച്ചക്ക് ഒന്നരയോടെ ശക്തൻ തമ്പുരാൻ നഗരിയിൽ എത്തിയ പാപ്പമാരുടെ ബാർകോഡും സർട്ടിഫിക്കറ്റുകളും വേഷവിധാനങ്ങളും പരിശോധിച്ചാണ് മൈതാനിയിലേക്ക് പ്രവേശിപ്പിച്ചത്. വെളളക്കരയുളള ചുവപ്പുനിറത്തിലുളള പാന്റ്, ഓവർകോട്ട്, തൊപ്പി, കറുത്ത ബെൽറ്റ്, താടി എന്നിവയായിരുന്നു പാപ്പമാരുടെ വേഷം. നാലരയോടെ സാന്താക്ലോസുമാരുടെ എണ്ണൽ പൂർത്തിയാക്കി. തുടർന്ന് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് പ്രതിനിധി മിസ് ലൂസിയ ബോൺ നത്താലെ ക്രിസ്മസ് ആഘോഷം ഗിന്നസ് ബുക്കിൽ സ്ഥാനംപിടിച്ചതായി പ്രഖ്യാപിച്ചു.

ഗിന്നസ് സർട്ടിഫിക്കറ്റ് മേയർ രാജൻ പല്ലനും കലക്ടർ എം.എസ്. ജയയും ഏറ്റുവാങ്ങി.