ജീവജാലങ്ങള്‍ക്ക് ദാഹജലവുമായി കളക്ടര്‍ അനുപമയുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍ ഗ്രൂപ്പ്

ജീവജാലങ്ങള്ക്ക് ദാഹജലവുമായി കളക്ടര് അനുപമയുടെ നേതൃത്വത്തിലുള്ള വളണ്ടിയര് ഗ്രൂപ്പ്. ദാഹജലം ജീവജാലങ്ങള്ക്കുമെന്ന് പേരിട്ടിരിക്കുന്ന പദ്ധതി ആദ്യഘട്ടത്തില് തൃശൂര് തേക്കിന് കാട് മൈതാനത്താണ് നടപ്പിലാക്കിയത്. കടുത്ത വേനലില് നമ്മളെ പോലെ ദാഹജലത്തിനായി പക്ഷികളും മൃഗങ്ങളും വലയുകയാണ്. ഇതിനൊരു പരിഹാരം എന്ന നിലയില് തൃശ്ശൂര് ജില്ലയില് പൊതുസ്ഥലങ്ങളില് ചെറിയ പാത്രങ്ങളില് വെള്ളം നിറച്ച് വെക്കുന്ന പദ്ധതിയാണ് ദാഹജലം ജീവജാലങ്ങള്ക്കുമെന്ന് കളക്ടര് ഉദ്ഘാടന സന്ദേശത്തില് വ്യക്തമാക്കി.
 | 
ജീവജാലങ്ങള്‍ക്ക് ദാഹജലവുമായി കളക്ടര്‍ അനുപമയുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍ ഗ്രൂപ്പ്

തൂശൂര്‍: ജീവജാലങ്ങള്‍ക്ക് ദാഹജലവുമായി കളക്ടര്‍ അനുപമയുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍ ഗ്രൂപ്പ്. ദാഹജലം ജീവജാലങ്ങള്‍ക്കുമെന്ന് പേരിട്ടിരിക്കുന്ന പദ്ധതി ആദ്യഘട്ടത്തില്‍ തൃശൂര്‍ തേക്കിന്‍ കാട് മൈതാനത്താണ് നടപ്പിലാക്കിയത്. കടുത്ത വേനലില്‍ നമ്മളെ പോലെ ദാഹജലത്തിനായി പക്ഷികളും മൃഗങ്ങളും വലയുകയാണ്. ഇതിനൊരു പരിഹാരം എന്ന നിലയില്‍ തൃശ്ശൂര്‍ ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ ചെറിയ പാത്രങ്ങളില്‍ വെള്ളം നിറച്ച് വെക്കുന്ന പദ്ധതിയാണ് ദാഹജലം ജീവജാലങ്ങള്‍ക്കുമെന്ന് കളക്ടര്‍ ഉദ്ഘാടന സന്ദേശത്തില്‍ വ്യക്തമാക്കി.

ദാഹജലം പദ്ധതി വീടുകളിലേക്കും പൊതുഇടങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടത് പൊതുജനങ്ങളാണെന്നും കളക്ടര്‍ അനുപമ വ്യക്തമാക്കി. അതേസമയം ഇത്തവണ കേരളത്തില്‍ വേനല്‍ കടുത്തേക്കും. കേരളത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്നാണ് നിലവില്‍ പുറത്തുവരുന്ന കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. വേനല്‍ കടുപ്പമേറിയതായാല്‍ മുത്തങ്ങ ഉള്‍പ്പെടെയുള്ള വനമേഖലകളിലെ വന്യജീവികളെ പ്രതികൂലമായി ബാധിക്കും. വന്യജീവികള്‍ക്കായി കൃത്രിമ കുളങ്ങള്‍ നിര്‍മ്മിക്കാന്‍ വനംവകുപ്പ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.