തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിലെത്തി; സ്വീകരണം നല്‍കി എസ്എന്‍ഡിപി

ചെക്ക് കേസില് നിന്ന് മോചനം നേടിയ തുഷാര് വെള്ളാപ്പള്ളി കേരളത്തില് തിരിച്ചെത്തി.
 | 
തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിലെത്തി; സ്വീകരണം നല്‍കി എസ്എന്‍ഡിപി

കൊച്ചി: ചെക്ക് കേസില്‍ നിന്ന് മോചനം നേടിയ തുഷാര്‍ വെള്ളാപ്പള്ളി കേരളത്തില്‍ തിരിച്ചെത്തി. ദുബായില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലാണ് തുഷാര്‍ എത്തിയത്. രാവിലെ 9 മണിയോടെ എത്തിയ തുഷാറിനെ സ്വീകരിക്കാന്‍ ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്, ബിഡിജെഎസ് നേതാക്കള്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.

തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ള നല്‍കിയ ചെക്ക് കേസില്‍ അജ്മാനില്‍ പിടിയിലായ തുഷാര്‍ ജയിലിലായിരുന്നു. കേസില്‍ നാസില്‍ സമര്‍പ്പിച്ച രേഖകള്‍ യഥാര്‍ത്ഥമല്ലെന്ന് കണ്ടെത്തിയാണ് കോടതി തുഷാറിനെ കുറ്റവിമുക്തനാക്കിയത്.

തിരിച്ചെത്തിയ തുഷാറിന് എസ്എന്‍ഡിപി യോഗം സ്വീകരണം സംഘടിപ്പിച്ചിട്ടുണ്ട്. ആലുവ അദ്വൈതാശ്രമത്തിന് സമീപമാണ് സ്വീകരണ പരിപാടി.