തുഷാര്‍ മത്സരിച്ചാല്‍ തോല്‍വി ഉറപ്പാണെന്ന് ആവര്‍ത്തിച്ച് വെള്ളാപ്പള്ളി നടേശന്‍

ബി.ഡി.ജെ.സ് നേതാവും മകനുമായ തുഷാര് വെള്ളാപ്പള്ളി ലോക്സഭാ തെരഞ്ഞെടുപ്പില് മത്സരിച്ചാല് തോല്വി ഉറപ്പാണെന്ന് ആവര്ത്തിച്ച് വെള്ളാപ്പള്ളി നടേശന്. ചാലക്കുടിയിലെ ഇടത് സ്ഥാനാര്ത്ഥി ഇന്നസെന്റുമായി നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുഷാര് മത്സരിച്ചാല് തോല്ക്കുമെന്ന നിലപാടില് മാറ്റമില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. നിലവില് ലഭിക്കുന്ന വിവരങ്ങള് അനുസരിച്ച് തൃശൂര് ലോക്സഭാ മണ്ഡലത്തില് നിന്നായിരിക്കും തുഷാര് വെള്ളാപ്പള്ളി മത്സരിക്കുക.
 | 
തുഷാര്‍ മത്സരിച്ചാല്‍ തോല്‍വി ഉറപ്പാണെന്ന് ആവര്‍ത്തിച്ച് വെള്ളാപ്പള്ളി നടേശന്‍

ചാലക്കുടി: ബി.ഡി.ജെ.സ് നേതാവും മകനുമായ തുഷാര്‍ വെള്ളാപ്പള്ളി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ തോല്‍വി ഉറപ്പാണെന്ന് ആവര്‍ത്തിച്ച് വെള്ളാപ്പള്ളി നടേശന്‍. ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്റുമായി നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നായിരിക്കും തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുക.

നേരത്തെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തൃശൂരില്‍ നിന്ന് ജനവിധി തേടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പി ദേശീയ നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തൃശൂര്‍ സീറ്റ് ബി.ഡി.ജെ.എസിന് വിട്ടുകൊടുക്കാന്‍ ധാരണയാവുകയായിരുന്നു. ഇക്കാര്യത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ ഭിന്നതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം പത്തനംതിട്ട സീറ്റുമായി ബന്ധപ്പെട്ട് ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷമാവുകയാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും കെ. സുരേന്ദ്രനും തമ്മിലാണ് പ്രധാനമായും സീറ്റിനെ ചൊല്ലി തര്‍ക്കം. പത്തനംതിട്ടയില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സര രംഗത്ത് നിന്ന് പിന്മാറുമെന്നാണ് സുരേന്ദ്രന്റെ ഭീഷണി. ഇതോടെ കേന്ദ്ര നേതൃത്വം സുരേന്ദ്രന് സീറ്റ് നല്‍കാന്‍ തയ്യാറായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.