24 മണിക്കൂറിനുള്ളില്‍ അബുദാബി-കണ്ണൂര്‍ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു; യാത്രക്കാരെ പിഴിഞ്ഞ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഇന്നലെ രാവിലെ എയര് ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ. ശ്യാം സുന്ദറിന്റെ വീഡിയോ സന്ദേശത്തിലൂടെയാണ് അബുദാബി-കണ്ണൂര് വിമാന ടിക്കറ്റ് വില്പ്പന ആരംഭിക്കുന്ന കാര്യം അറിയിക്കുന്നത്. ഉദ്ഘാടന ദിവസം തന്നെ യാത്രചെയ്യാനുള്ള നാട്ടുകാരുടെ ആഗ്രഹം കൃത്യമായി മുതലെടുത്ത എയര് ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് വില്പ്പന ആരംഭിക്കുമ്പോള് നിശ്ചയിച്ച വില 670 ദിര്ഹമാണ് (12,670 രൂപയോളം). എന്നാല് ടിക്കറ്റുകള് ചൂടപ്പം പോലെ വിറ്റുപോവാന് തുടങ്ങിയപ്പോള് വില കുത്തനെ ഉയര്ത്തി. അവസാന ടിക്കറ്റ് ഈടാക്കിയത് 2470 ദിര്ഹമാണ് (49,000 രൂപയിലേറെ). കന്നി യാത്രക്കെത്തുന്നവരെ പിഴിഞ്ഞെടുക്കുന്ന നിലപാടാണിതെന്ന് ആക്ഷേപം ഉയര്ന്നു കഴിഞ്ഞു.
 | 

24 മണിക്കൂറിനുള്ളില്‍ അബുദാബി-കണ്ണൂര്‍ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു; യാത്രക്കാരെ പിഴിഞ്ഞ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ദുബായ്: ഇന്നലെ രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി.ഇ.ഒ. ശ്യാം സുന്ദറിന്റെ വീഡിയോ സന്ദേശത്തിലൂടെയാണ് അബുദാബി-കണ്ണൂര്‍ വിമാന ടിക്കറ്റ് വില്‍പ്പന ആരംഭിക്കുന്ന കാര്യം അറിയിക്കുന്നത്. ഉദ്ഘാടന ദിവസം തന്നെ യാത്രചെയ്യാനുള്ള നാട്ടുകാരുടെ ആഗ്രഹം കൃത്യമായി മുതലെടുത്ത എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് വില്‍പ്പന ആരംഭിക്കുമ്പോള്‍ നിശ്ചയിച്ച വില 670 ദിര്‍ഹമാണ് (12,670 രൂപയോളം). എന്നാല്‍ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോവാന്‍ തുടങ്ങിയപ്പോള്‍ വില കുത്തനെ ഉയര്‍ത്തി. അവസാന ടിക്കറ്റ് ഈടാക്കിയത് 2470 ദിര്‍ഹമാണ് (49,000 രൂപയിലേറെ). കന്നി യാത്രക്കെത്തുന്നവരെ പിഴിഞ്ഞെടുക്കുന്ന നിലപാടാണിതെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് 8,000 രൂപയില്‍ താഴെയാണ് ടിക്കറ്റിന് ഈടാക്കുന്നത്. എന്നാല്‍ കണ്ണൂരിലേക്ക് ഇരുപതിനായിരത്തില്‍ അധികം രൂപ നല്‍കേണ്ടി വരും. കൊച്ചി-അബുദാബി റൗണ്ട് ട്രിപ്പിന് 18,000 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ അബുദാബി-കണ്ണൂര്‍ വണ്‍വേ ടിക്കറ്റിന് മാത്രം 49,000 രൂപയിലേറെ നല്‍കേണ്ടി വന്നതായി യാത്രക്കാര്‍ പറയുന്നു. ആദ്യ വിമാനത്തില്‍ 180 ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്.

കണ്ണൂര്‍-അബുദാബി സര്‍വീസിന് തുടര്‍ ദിവസങ്ങളിലും ബുക്കിങ് നടക്കുന്നുണ്ട്. ആയിരത്തിലേറെ ദിര്‍ഹമാണ് ഇപ്പോഴത്തെ ശരാശരി നിരക്ക്. അതേസമയം ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് ആദ്യഘട്ടത്തില്‍ വിമാന സര്‍വ്വീസുകള്‍ ഉണ്ടാകില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഇവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ കരിപ്പൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെ തന്നെ ആശ്രയിക്കേണ്ടി വരും. ആഭ്യന്തര സര്‍വീസുകളുടെ വിവരങ്ങളും ഉടന്‍ പുറത്തുവിടും. പ്രധാനമായും ബംഗളൂരു, ന്യൂഡല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വ്വീസുകളുണ്ടാകുകയെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.