വയനാട്ടില്‍ ബൈക്ക് യാത്രക്കാര്‍ക്കു നേരേ പാഞ്ഞടുത്ത് കടുവ; വീഡിയോ

വയനാട്ടില് ബൈക്ക് യാത്രക്കാരുടെ മുന്നില് പാഞ്ഞടുത്ത് കടുവ.
 | 
വയനാട്ടില്‍ ബൈക്ക് യാത്രക്കാര്‍ക്കു നേരേ പാഞ്ഞടുത്ത് കടുവ; വീഡിയോ

കല്‍പറ്റ: വയനാട്ടില്‍ ബൈക്ക് യാത്രക്കാരുടെ മുന്നില്‍ പാഞ്ഞടുത്ത് കടുവ. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഫോറസ്റ്റ് വാച്ചര്‍മാരുടെ മുന്നിലാണ് കടുവ പ്രത്യക്ഷപ്പെട്ടത്. ബത്തേരി-പുല്‍പ്പള്ളി റോഡില്‍ ചെതലയത്തുവെച്ചാണ് ഇവരുടെ ബൈക്കിന് അരികിലേക്ക് കടുവ പാഞ്ഞെത്തിയത്. ബൈക്കിനു പിന്നില്‍ യാത്ര ചെയ്തിരുന്ന ഫോറസ്റ്റ് വാച്ചര്‍ കേളു മൊബൈലില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഈ സംഭവമുണ്ടായത്. വേഗത്തിലെത്തിയ കടുവ റോഡ് മുറിച്ചു കടന്ന് മറുഭാഗത്ത് കാട്ടിലേക്ക് അപ്രത്യക്ഷനായി. ബൈക്ക് ഓടിച്ചിരുന്നയാളുടെ മനസാന്നിധ്യം മൂലം വാഹനത്തിന് അപകടമൊന്നും സംഭവിച്ചില്ല. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

വീഡിയോ കാണാം