കടുവ കുടുംബത്തിന്റെ സ്വൈരവിഹാരം; വയനാട്ടില്‍ നിന്ന് കൂടുതല്‍ കടുവ വീഡിയോകള്‍

വയനാട്ടില് ജനങ്ങള്ക്ക് ദര്ശനം നല്കി കൂടുതല് കടുവകള്
 | 
കടുവ കുടുംബത്തിന്റെ സ്വൈരവിഹാരം; വയനാട്ടില്‍ നിന്ന് കൂടുതല്‍ കടുവ വീഡിയോകള്‍

കല്‍പറ്റ: വയനാട്ടില്‍ ജനങ്ങള്‍ക്ക് ദര്‍ശനം നല്‍കി കൂടുതല്‍ കടുവകള്‍. കടുവകള്‍ സ്വൈരവിഹാരം നടത്തുന്നതിന്റെ കൂടുതല്‍ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ചെതലയത്ത് ബൈക്ക് യാത്രികര്‍ക്ക് നേരെ പാഞ്ഞടുക്കുന്ന കടുവയുടെ ദൃശ്യമായിരുന്നു ആദ്യം പുറത്തു വന്നത്. ഇപ്പോള്‍ മാനന്തവാടി-മൈസൂരു റോഡില്‍ ബാവലിക്ക് സമീപം നാല് കടുവകളാണ് ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അമ്മക്കടുവയും മൂന്ന് കുട്ടികളുമാണ് ഇവ. വനപാലകര്‍ക്കൊപ്പം പോയവര്‍ക്കാണ് വീഡിയോ പകര്‍ത്താന്‍ അവസരം ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മനുഷ്യര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ മടികാണിക്കുന്ന മൃഗങ്ങളാണ് കടുവകള്‍. ചൊവ്വാഴ്ച തോല്‍പ്പെട്ടി വന മേഖലയില്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ കടുവയുടെ വീഡിയോ പകര്‍ത്തിയിരുന്നു.

വീഡിയോ കാണാം

The Tiger Family near to Kabani ( Wayanad)Courtesy : wayanadan

Posted by Gazali Trips on Thursday, July 18, 2019

ഇന്ന് പുലർച്ചെ 3 മണിക്ക് (16/7/19)തോൽപ്പെട്ടി വനമേഖലയിൽ നിന്നും KSRTC ജീവനക്കാർ പകർത്തിയത്.ഈ ഭാഗത്തു കൂടെ യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത പുലർത്തുക.

Posted by Gazali Trips on Monday, July 15, 2019