ടിക് ടോക് താരം അമ്പിളി പോക്‌സോ കേസില്‍ അറസ്റ്റില്‍

ടിക് ടോക് താരം അമ്പിളി പോക്സോ കേസില് അറസ്റ്റിലായി.
 | 
ടിക് ടോക് താരം അമ്പിളി പോക്‌സോ കേസില്‍ അറസ്റ്റില്‍

തൃശ്ശൂര്‍: ടിക് ടോക് താരം അമ്പിളി പോക്‌സോ കേസില്‍ അറസ്റ്റിലായി. അമ്പിളി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വടക്കാഞ്ചേരി സ്വദേശി വിഘ്‌നേഷ് കൃഷ്ണയെ (19) ആണ് തൃശ്ശൂര്‍ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

പെണ്‍കുട്ടി ഇയാള്‍ക്കെതിരെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് പരാതി. രണ്ടാഴ്ച മുന്‍പാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.

കരയുന്ന ടിക് ടോക് വീഡിയോകളിലൂടെ അറിയപ്പെട്ടിരുന്ന അമ്പിളി പിന്നീട് യൂട്യൂബില്‍ റോസ്റ്റ് ചെയ്യപ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായിരുന്നു. ടിക് ടോക് നിരോധിക്കപ്പെട്ടതോടെ ഇന്‍സ്റ്റഗ്രാം റീല്‍സിലും മറ്റും സജീവമായിരുന്നു.