വേദനിച്ചപ്പോള്‍ പച്ച മനുഷ്യനായി പ്രതികരിച്ചതാണ്; ജാടയോ അഹങ്കാരമോ അല്ല; ക്ഷമ ചോദിച്ച് ടോവീനോ

ആരാധകന് തല്ലിയെന്ന് ആരോപിച്ച് കാറില് നിന്ന് ഇറങ്ങാതിരുന്ന സംഭവത്തില് ക്ഷമ ചോദിച്ച് ചലച്ചിത്രതാരം ടോവീനോ തോമസ്. വീട്ടിലൊരാളെയോ കൂട്ടുകാരനെയോ പോലെ കണ്ട് എത്രയോ പേര് സ്നേഹം പ്രകടിപ്പിക്കുന്നതിനിടെ ആരോ ഉപദ്രവിച്ചപ്പോള് പ്രതികരിച്ചിരുന്നു. വേദനിച്ചപ്പോള് ഒരു പച്ച മനുഷ്യനായി പ്രതികരിച്ചു പോയതാണെന്നും അത് ജാടയോ അഹങ്കാരമോ കൊണ്ടായിരുന്നില്ലെന്നും ടോവീനോ ഫേസ്ബുക്ക് പോസ്റ്റില് പറഞ്ഞു. അതാരെയെങ്കിലും വേദനിപ്പിച്ചെങ്കില് ക്ഷമ ചോദിക്കുന്നതായും താരം പോസ്റ്റില് പറഞ്ഞു.
 | 

വേദനിച്ചപ്പോള്‍ പച്ച മനുഷ്യനായി പ്രതികരിച്ചതാണ്; ജാടയോ അഹങ്കാരമോ അല്ല; ക്ഷമ ചോദിച്ച് ടോവീനോ

കൊച്ചി: ആരാധകന്‍ തല്ലിയെന്ന് ആരോപിച്ച് കാറില്‍ നിന്ന് ഇറങ്ങാതിരുന്ന സംഭവത്തില്‍ ക്ഷമ ചോദിച്ച് ചലച്ചിത്രതാരം ടോവീനോ തോമസ്. വീട്ടിലൊരാളെയോ കൂട്ടുകാരനെയോ പോലെ കണ്ട് എത്രയോ പേര്‍ സ്നേഹം പ്രകടിപ്പിക്കുന്നതിനിടെ ആരോ ഉപദ്രവിച്ചപ്പോള്‍ പ്രതികരിച്ചിരുന്നു. വേദനിച്ചപ്പോള്‍ ഒരു പച്ച മനുഷ്യനായി പ്രതികരിച്ചു പോയതാണെന്നും അത് ജാടയോ അഹങ്കാരമോ കൊണ്ടായിരുന്നില്ലെന്നും ടോവീനോ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അതാരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായും താരം പോസ്റ്റില്‍ പറഞ്ഞു.

നിങ്ങളില്‍ ഒരാളും നിങ്ങളെപ്പോലെ ഒരാളുമാണ് ഞാന്‍. ആഗ്രഹം കൊണ്ടുമാത്രം സിനിമാക്കൊതി മൂത്ത് സിനിമയിലെത്തിയ ഒരാള്‍. പ്രേക്ഷകരില്‍ നിന്ന് നല്ല വാക്കുകള്‍ കേള്‍ക്കാനാകുന്ന കഥാപാത്രങ്ങള്‍ എന്നും ചെയ്യാന്‍ കഴിയണമെന്നാണ് ഓരോ സിനിമയ്ക്ക് മുന്‍പും ശേഷവും ആഗ്രഹിക്കുന്നത്. നല്ല സിനിമകളെ ജീവനുതുല്യം സ്നേഹിക്കുന്ന എത്രയോ പേരുടെ അനുഗ്രഹത്താലാണ് സിനിമയില്‍ നിലനില്‍ക്കുന്നതെന്ന് നല്ല ബോധ്യമുണ്ട്.

പ്രമോഷന് വേണ്ടി തീയേറ്ററുകളിലും ക്യാമ്പസുകളിലുമൊക്കെ പോയപ്പോള്‍ എത്രയോ പേര്‍ സിനിമകളോടുള്ള അവരുടെ ഇഷ്ടം ഞങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പും കയ്യടിയുമാക്കി മാറ്റിയിരുന്നു. ഇനിയുള്ള സിനിമകളിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയും മാത്രമേ നിങ്ങളുടെ അളവില്ലാത്ത സ്നേഹത്തിനു പകരം നല്‍കാനാവൂ. ഇതിനിടയില്‍ ചില മോശം അനുഭവങ്ങള്‍ കൂടിയുണ്ടായെന്ന് ടോവീനോ വിശദീകരിക്കുന്നു.

സിനിമയ്ക്കൊരു സത്യമുണ്ട്. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും മാത്രമേ എല്ലാ കാലത്തേക്കും നിലനില്‍ക്കൂ. മറ്റെല്ലാം കാലം തെളിയിക്കട്ടെയെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. ഒരു മെക്‌സിക്കന്‍ അപാരതയുടെ പ്രമോഷനായി ടോവീനോയും സഹതാരം രൂപേഷ് പീതാംബരനും കാറില്‍ ആരാധകര്‍ക്കൊപ്പം നില്‍ക്കുമ്പോളാണ് ആരാധകരിലൊരാള്‍ തല്ലിയെന്ന് പറഞ്ഞ് കാറില്‍ നിന്ന് ഇറങ്ങാന്‍ ടോവീനോ കൂട്ടാക്കാതിരുന്നത്.

സംഭവത്തില്‍ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന് എതിരെയുണ്ടായത്. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍ ഇപ്പോളാണ് ക്ഷമാപണവുമായി ടൊവീനോ രംഗത്തെത്തിയത്.