വിശന്ന് വലഞ്ഞ് ഭക്ഷണം മോഷ്ടിച്ചവന്‍ കുറ്റവാളി, കോടികള്‍ മോഷ്ടിച്ചവര്‍ സുഖമായി ജീവിക്കുന്നു; വിമര്‍ശനവുമായി ടോവീനോ

ആദിവാസി യുവാവിനെ മര്ദ്ദിച്ചു കൊന്ന സംഭവത്തില് പ്രതികരണവുമായി ടോവീനോ തോമസ്. വിശന്നു വലഞ്ഞു ഭക്ഷണം മോഷ്ടിച്ചവന് ആണിവിടെ കൊടും കുറ്റവാളി. കോടികള് മോഷ്ടിച്ച ആളുകളൊക്ക സുഖമായി ജീവിക്കുന്നുവെന്ന് ടോവീനോ പറയുന്നു. ആരോഗ്യമില്ലാത്ത പാവങ്ങളെ തല്ലിക്കൊല്ലാനും നീതി നടപ്പാക്കാനും ഇവിടെ ഒരുപാട് ആളുകളുണ്ട്. ഇതെല്ലാം ഉള്ളവര് എന്ത് ചെയ്താലും ആരും ചോദിക്കാനില്ല! ഓരോരുത്തര്ക്കും ഓരോ നീതി.
 | 

വിശന്ന് വലഞ്ഞ് ഭക്ഷണം മോഷ്ടിച്ചവന്‍ കുറ്റവാളി, കോടികള്‍ മോഷ്ടിച്ചവര്‍ സുഖമായി ജീവിക്കുന്നു; വിമര്‍ശനവുമായി ടോവീനോ

ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ പ്രതികരണവുമായി ടോവീനോ തോമസ്. വിശന്നു വലഞ്ഞു ഭക്ഷണം മോഷ്ടിച്ചവന്‍ ആണിവിടെ കൊടും കുറ്റവാളി. കോടികള്‍ മോഷ്ടിച്ച ആളുകളൊക്ക സുഖമായി ജീവിക്കുന്നുവെന്ന് ടോവീനോ പറയുന്നു. ആരോഗ്യമില്ലാത്ത പാവങ്ങളെ തല്ലിക്കൊല്ലാനും നീതി നടപ്പാക്കാനും ഇവിടെ ഒരുപാട് ആളുകളുണ്ട്. ഇതെല്ലാം ഉള്ളവര്‍ എന്ത് ചെയ്താലും ആരും ചോദിക്കാനില്ല! ഓരോരുത്തര്‍ക്കും ഓരോ നീതി.

ഇതിനി ആരും രാഷ്ട്രീയവത്കരിക്കാന്‍ നിക്കണ്ട. എല്ലാരും കണക്കാ. ഞാനും നിങ്ങളും എല്ലാ പാര്‍ട്ടികളും എല്ലാ മതങ്ങളും ഗവണ്മെന്റും ടോട്ടല്‍ സിസ്റ്റവും ഒക്കെ കണക്കാ. ഇതിനേക്കാളൊക്കെ മുകളിലാണ് മനുഷ്യനെന്നും സഹജീവികളോടുള്ള സ്‌നേഹമെന്നും തിരിച്ചറിയുന്നത് വരെ ഒന്നും നേരെയാവില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ടോവിനോ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അന്ന് പറഞ്ഞത് തന്നെയാണ് ഇന്നും പറയാനുള്ളു. വിശന്നു വലഞ്ഞു ഭക്ഷണം മോഷ്ടിച്ചവന്‍ ആണിവിടെ കൊടും കുറ്റവാളി. കോടികള്‍ മോഷ്ടിച്ച ആളുകളൊക്ക സുഖമായി ജീവിക്കുന്നു. പണമില്ലാത്ത അധികാരം ഇല്ലാത്ത പിടിപാടില്ലാത്ത ആരോഗ്യമില്ലാത്ത പാവങ്ങളെ തല്ലിക്കൊല്ലാനും നീതി നടപ്പാക്കാനും ഇവിടെ ഒരുപാട് ആളുകളുണ്ട്. ഇതെല്ലാം ഉള്ളവര്‍ എന്ത് ചെയ്താലും ആരും ചോദിക്കാനില്ല! ഓരോരുത്തര്‍ക്കും ഓരോ നീതി. സൂപ്പര്‍

ഇതിനി ആരും രാഷ്ട്രീയവത്കരിക്കാന്‍ നിക്കണ്ട. എല്ലാരും കണക്കാ. ഞാനും നിങ്ങളും എല്ലാ പാര്‍ട്ടികളും എല്ലാ മതങ്ങളും ഗവണ്മെന്റും ടോട്ടല്‍ സിസ്റ്റവും ഒക്കെ കണക്കാ. ഇതിനേക്കാളൊക്കെ മുകളിലാണ് മനുഷ്യനെന്നും സഹജീവികളോടുള്ള സ്‌നേഹമെന്നും തിരിച്ചറിയുന്നത് വരെ ഒന്നും നേരെയാവില്ല. ശ്രീ മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞ പോലെ ഇതിന്റെ അവസാനം ഒരു revolution ആയിരിക്കും

അന്ന് പറഞ്ഞത് തന്നെയാണ് ഇന്നും പറയാനുള്ളു .വിശന്നു വലഞ്ഞു ഭക്ഷണം മോഷ്ടിച്ചവൻ ആണിവിടെ കൊടും കുറ്റവാളി . കോടികൾ മോഷ്ടിച്ച …

Posted by Tovino Thomas on Friday, February 23, 2018