ആ ഇടതുവശത്തെ എക്‌സ്ട്രാ മസില്‍ പേസ്‌മേക്കറാണ്; ഫിറ്റ്‌നസ് ഫ്രീക്കായ അച്ഛന്റെ ചിത്രവുമായി ടൊവീനോ

തനിക്കൊപ്പം കട്ടയ്ക്ക് മസില് പെരുപ്പിച്ചു നില്ക്കുന്ന അച്ഛന്റെ ചിത്രം പങ്കുവെച്ച് ടൊവീനോ.
 | 
ആ ഇടതുവശത്തെ എക്‌സ്ട്രാ മസില്‍ പേസ്‌മേക്കറാണ്; ഫിറ്റ്‌നസ് ഫ്രീക്കായ അച്ഛന്റെ ചിത്രവുമായി ടൊവീനോ

തനിക്കൊപ്പം കട്ടയ്ക്ക് മസില്‍ പെരുപ്പിച്ചു നില്‍ക്കുന്ന അച്ഛന്റെ ചിത്രം പങ്കുവെച്ച് ടൊവീനോ. ജിമ്മില്‍ ഇരുവരും മസില്‍ പിടിച്ച് പോസ് ചെയ്യുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ചത്. ആ ഇടതു നെഞ്ചില്‍ കാണുന്ന എക്‌സ്ട്രാ മസില്‍ പേസ്‌മേക്കറാണെന്നും അത് ഘടിപ്പിച്ച ശേഷം ഫിറ്റ്‌നസിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നുമാണ് താരം കുറിച്ചത്.

ടൊവീനോയുടെ പിതാവ് അഡ്വ.ഇല്ലിക്കല്‍ തോമസ് തന്നേക്കാള്‍ ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്ന ആളാണെന്നാണ് ടൊവീനോ പറയുന്നത്. മലയാള സിനിമയില്‍ ശരീര സൗന്ദര്യത്തില്‍ ശ്രദ്ധ നല്‍കുന്ന താരങ്ങളില്‍ ടൊവീനോയ്ക്കാണ് ആരാധകര്‍ ഏറെയുള്ളത്. താരത്തിന്റെ സോഷ്യല്‍ മീഡിയയിലെ പുതിയ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.