മാണി സി. കാപ്പന്റെ നീക്കത്തിന് ശരദ് പവാറിന്റെ പിന്തുണയില്ല; തള്ളിപ്പറഞ്ഞ് ടി.പി.പീതാംബരന്‍

യുഡിഎഫിലേക്ക് ചേക്കേറിയ പാലാ എംഎല്എ മാണി സി.കാപ്പനെ തള്ളി എന്സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്.
 | 
മാണി സി. കാപ്പന്റെ നീക്കത്തിന് ശരദ് പവാറിന്റെ പിന്തുണയില്ല; തള്ളിപ്പറഞ്ഞ് ടി.പി.പീതാംബരന്‍

ന്യൂഡല്‍ഹി: യുഡിഎഫിലേക്ക് ചേക്കേറിയ പാലാ എംഎല്‍എ മാണി സി.കാപ്പനെ തള്ളി എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍. കാപ്പന്റെ നീക്കത്തിന് ശരദ് പവാറിന്റെ പിന്തുണയില്ലെന്ന് ടി.പി.പീതാംബരന്‍ പറഞ്ഞു. പവാര്‍ നേതാക്കളുടെ പിന്നാലെ പോകുന്നയാളല്ലെന്നും കാപ്പന്റെ നാളത്തെ നീക്കം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പീതാംബരന്‍ വ്യക്തമാക്കി.

താന്‍ യുഡിഎഫില്‍ ഘടകകക്ഷിയാകുമെന്ന് ഇന്ന് രാവിലെയാണ് മാണി സി.കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മുന്നണി മാറ്റം സംബന്ധിച്ച് ഇന്ന് വൈകിട്ട് ദേശീയ നേതൃത്വം തീരുമാനം എടുക്കുമെന്നും താന്‍ നാളെ പാലായില്‍ എത്തുന്ന ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്നും കാപ്പന്‍ വ്യക്തമാക്കിയിരുന്നു. ടി.പി.പീതാംബരന്‍ തനിക്കൊപ്പം പോരുമെന്നും കാപ്പന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഈ അവകാശവാദങ്ങള്‍ എല്ലാം തള്ളിക്കൊണ്ടാണ് പീതാംബരന്റെ പ്രസ്താവന. എല്‍ഡിഎഫ് വിടുന്നുവെന്ന കാപ്പന്റെ പ്രഖ്യാപനം അദ്ദേഹത്തെ എംഎല്‍എ ആക്കിയ ജനങ്ങളോട് കാണിച്ച നീതികേടാണെന്നായിരുന്നു എന്‍സിപി നേതാവും മന്ത്രിയുമായ എ.കെ.ശശീന്ദ്രന്‍ പറഞ്ഞത്.