സൂര്യ ടിവിയില്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ ട്രേഡ് യൂണിയന്‍

സൂര്യ ടിവിയില് ബിഎംഎസിന്റെ നേതൃത്വത്തില് ട്രേഡ് യൂണിയന് നിലവില് വന്നു. സാറ്റലൈറ്റ് ആന്ഡ് കേബിള് ടിവി മസ്ദൂര് സംഘ് എന്ന പേരിലുള്ള യൂണിയനാണ് സൂര്യ ടിവി ജീവനക്കാരുടെ ്വകാശങ്ങള്ക്കു വേണ്ടി രംഗത്തെത്തിയത്. തമിഴ്നാട്ടിലെ സണ്ഗ്രൂപ്പിന്റഎ ഉടമസ്ഥതയിലുള്ള സൂര്യ ടിവിയില് അടുത്തിടെ ചില തൊഴിലാളി പ്രശ്നങ്ങള് ഉടലെടുത്തിരുന്നു.
 | 

സൂര്യ ടിവിയില്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ ട്രേഡ് യൂണിയന്‍

കൊച്ചി: സൂര്യ ടിവിയില്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ ട്രേഡ് യൂണിയന്‍ നിലവില്‍ വന്നു. സാറ്റലൈറ്റ് ആന്‍ഡ് കേബിള്‍ ടിവി മസ്ദൂര്‍ സംഘ് എന്ന പേരിലുള്ള യൂണിയനാണ് സൂര്യ ടിവി ജീവനക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി രംഗത്തെത്തിയത്. തമിഴ്‌നാട്ടിലെ സണ്‍ഗ്രൂപ്പിന്റഎ ഉടമസ്ഥതയിലുള്ള സൂര്യ ടിവിയില്‍ അടുത്തിടെ ചില തൊഴിലാളി പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു.

സൂര്യ ടിവിയില്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ ട്രേഡ് യൂണിയന്‍

വിവിധ ആവശ്യങ്ങളുന്നയിച്ച് യൂണിയന്റെ നേതൃത്വത്തില്‍ കൊച്ചിയിലെ ഓഫീസില്‍ ജീവനക്കാര്‍ ഫ്‌ളക്‌സ് ബോര്‍ഡും സ്ഥാപിച്ചു. മാനേജ്മന്റിന്റെ തൊഴിലാളി കൊള്ളയടി അവസാനിപ്പിക്കുക, ശമ്പള വര്‍ദ്ധനവ് മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുക, റേറ്റിംഗിന്റെ പേരിലുളഅള പെര്‍ഫോമന്‍സ് ബോണസ് അവസാനിപ്പിക്കുക, ഓണത്തിന് ബോണസ് അടിയന്തരമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ജീവനക്കാര്‍ ഉന്നയിക്കുന്നത്.