സംസ്ഥാന-ദേശീയപാതകളില്‍ ഗതാഗതം തടസപ്പെട്ടു; പലയിടത്തും ഗതാഗത നിരോധനം

കനത്ത മഴയില് പലയിടത്തും ഗതാഗത സ്തംഭനം. പെരിയാര് കരകവിഞ്ഞ് ഒഴുകിയതോടെ ആലുവയില് ദേശീയപാത തടസപ്പെട്ടു. ചെറിയ വാഹനങ്ങള്ക്ക് പോകാന് കഴിയാത്ത അവസ്ഥയാണുള്ളത്. വെള്ളക്കെട്ടില് നിരവധി വാഹനങ്ങള് കുടുങ്ങിയിട്ടുണ്ട്. വലിയ വാഹനങ്ങള് മാത്രമാണ് ഇതുവഴി കടന്നു പോകുന്നത്.
 | 

സംസ്ഥാന-ദേശീയപാതകളില്‍ ഗതാഗതം തടസപ്പെട്ടു; പലയിടത്തും ഗതാഗത നിരോധനം

കൊച്ചി: കനത്ത മഴയില്‍ പലയിടത്തും ഗതാഗത സ്തംഭനം. പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ ആലുവയില്‍ ദേശീയപാത തടസപ്പെട്ടു. ചെറിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. വെള്ളക്കെട്ടില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങിയിട്ടുണ്ട്. വലിയ വാഹനങ്ങള്‍ മാത്രമാണ് ഇതുവഴി കടന്നു പോകുന്നത്.

എംസി റോഡില്‍ പലയിടത്തും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. തൃശ്ശൂര്‍ – കുന്ദംകുളം പാതയില്‍ വാഹനങ്ങള്‍ ഓടിക്കരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മണ്ണുത്തി – വടക്കാഞ്ചേരി പാതയിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്. കുതിരാനില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്.

ആലുവ, പെരുമ്പാവൂര്‍, കളമശ്ശേരി, അങ്കമാലി, കാലടി തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി റോഡുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. എറണാകുളം റോഡ്സ് ഡിവിഷനിലെ പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഈ റോഡുകളിലൂടെ യാത്ര പരമാവധി ഒഴിവാക്കണമെന്നും റോഡ്‌സ് ഡിവിഷന്‍ അറിയിച്ചു.

ദേശീയ പാതയില്‍ നാവിക സേന ബോട്ട് ഇറക്കി രക്ഷാപ്രവര്‍ത്തനം നടത്തി. വാഹനങ്ങള്‍ റോഡില്‍ ഇറക്കരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പലരും വാഹനങ്ങളുമായി റോഡിലെത്തുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ട്. റെയില്‍ ഗതാഗതവും നിലച്ചു. എറണാകുളം ഭാഗത്തേക്ക് ട്രെയിനുകള്‍ ഇന്നലെ മുതല്‍ തന്നെ ഓടിയിരുന്നില്ല.

കനത്ത മഴയില്‍ ഗതാഗതം തടസ്സപ്പെട്ട പ്രധാന റോഡുകള്‍ ഇവയാണ്

ആലുവ റോഡ് സെക്ഷന്‍

1. പെരുമ്പാവൂര്‍ – ആലുവ റോഡ്
2. കുട്ടമശേരി – ചുണങ്ങംവേലി റോഡ്
3. തോട്ടുമുഖം – തടിയിട്ടപറമ്പു റോഡ്
4. തോട്ടുമുഖം – എരുമത്തല റോഡ്
5. ചാത്തപുരം – ഇടയപുരം സൊസൈറ്റി പാഡി റോഡ്
6. ശ്രീകൃഷ്ണ ടെംപിള്‍ റോഡ്
7. ചെമ്പകശേരി കടവു റോഡ്
8. ചെങ്കല്‍പ്പറ്റ് ചൊവ്വര റോഡ്
9. ചൊവ്വര മംഗലപ്പുഴ റോഡ്
10. മംഗലപ്പുഴ പാനായിത്തോട് റോഡ്
11. പാനായിത്തോട് പാറക്കടവ് റോഡ്
12. അങ്കമാലി പറവൂര്‍ റോഡ്
13. ഹെര്‍ബെര്‍ട്ട് റോഡ്
14. കമ്പനിപ്പടി മന്ത്രക്കല്‍ കുന്നുംപുറം റോഡ്
15. എടത്തല തൈക്കാട്ടുകര റോഡ്
16. എന്‍എഡി എച്ച്എംടി റോഡ്
17. ആലുവ പറവൂര്‍ റോഡ്
18. ആല്‍ത്തറ റോഡ്
19 ആലുവ ആലങ്ങാട് റോഡ്

നോര്‍ത്ത് പറവൂര്‍ സബ് ഡിവിഷന്‍സ്:
1. അത്താണി – വെടിമാര റോഡ്
2. പട്ടം – മാഞ്ഞാലി റോഡ്
3. അയിരൂര്‍ തുരുത്തിപ്പുറം റോഡ്
4. കച്ചേരി കനാല്‍ റോഡ്
5. വരാപ്പുഴ ഫെറി റോഡ്
6. പഴംപിള്ളി തുരുത്തു റോഡ്
7. എച്ച്എസ് – ചേന്ദമംഗലം റോഡ്. ചേന്ദമംഗലത്തിന്റെ പടിഞ്ഞാറന്‍ ഭാഗം
8. കരിപ്പായിക്കടവ് റോഡ്
9. അല്‍ ജലീല്‍ റോഡ്
10. ആരങ്കാവ് കരിമ്പാടം റോഡ്
11. പാലിയന്തറ കുളിക്കടവ് റോഡ്
12. മാഞ്ഞാലി – ലൂപ്പ് റോഡ്
13. ആറാട്ട് കടവ് റോഡ്

കളമശേരി റോഡ് സെക്ഷന്‍:
1. ഉളിയന്നൂര്‍ ചന്തക്കടവ് റോഡ്
2. ഉളിയന്നൂര്‍ പഞ്ചായത്ത് റോഡ്
3. ഉളിയന്നൂര്‍ അമ്പലക്കടവ് റോഡ്
4. മൂന്നാം മൈല്‍ എഎ റോഡ് – തടിക്കകടവ്
5. തടിക്കകടവ് മാഞ്ഞാലി റോഡ്
6. അങ്കമാലി മാഞ്ഞാലി റോഡ്
7. ആലുവ വരാപ്പുഴ റോഡ് (ഐഎസി വഴി)
8. കടുങ്ങല്ലൂര്‍ ഏലൂക്കര കയന്തിക്കര ആളുപുരം റോഡ്
9. കോട്ടപ്പുറം മാമ്പ്ര റോഡ്
10. ഷാപ്പുപടി പുറപ്പിള്ളിക്കാവ് റോഡ്
11. തട്ടംപടി പുറപ്പിള്ളിക്കാവ് കരുമാലൂര്‍ സര്‍ക്കാര്‍ ആശുപത്രി റോഡ്
12. മഞ്ഞുമ്മല്‍ മുട്ടാര്‍ റോഡ്
13. മഞ്ഞാലി ലൂപ്പ് റോഡ്

അങ്കമാലി റോഡ്‌സ് സെക്ഷന്‍:
1. എംസി റോഡ്
2. കാലടി മഞ്ഞപ്ര റോഡ്
3. കരിയാട് മാറ്റൂര്‍ റോഡ്
4. നാലാം മൈല്‍ എഎ റോഡ്
5. കാലടി മലയാറ്റൂര്‍ റോഡ്
6. മൂക്കന്നൂര്‍ ഏഴാറ്റുമുഖം റോഡ്
7. മഞ്ഞപ്ര അയ്യമ്പുഴ റോഡ്
8. ബെത്‌ലഹേം കിടങ്ങൂര്‍ റോഡ്
9. കറുകുറ്റി പാലിശേരി റോഡി
10. അങ്കമാലി മഞ്ഞപ്ര റോഡ്
11. കറുകുറ്റി എലവൂര്‍ റോഡ്
12. കറുകുറ്റി മൂഴിക്കുളം റോഡ്