നാളെ മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; റിസര്‍വേഷന്‍ ആരംഭിച്ചു

കോവിഡ് രണ്ടാം തരംഗം മൂലം ദക്ഷിണ റെയില്വേ നിര്ത്തിവെച്ചിരുന്ന ട്രെയിന് സര്വീസുകള് നാളെ പുനരാരംഭിക്കും.
 | 
നാളെ മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; റിസര്‍വേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം മൂലം ദക്ഷിണ റെയില്‍വേ നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ നാളെ പുനരാരംഭിക്കും. ഇതിന്റെ ഭാഗമായി റിസര്‍വേഷന്‍ ആരംഭിച്ചു. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകളുടെ റിസര്‍വേഷനാണ് ആരംഭിച്ചത്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെയാണ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.

ഈയാഴ്ചയോടെ എല്ലാ സര്‍വീസുകളും ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകളും ആരംഭിച്ചേക്കും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് 30 സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കിയിരുന്നു. ദീര്‍ഘദൂര സര്‍വീസുകളില്‍ ചിലത് തുടര്‍ന്നിരുന്നെങ്കിലും യാത്രക്കാര്‍ കുറവായിരുന്നതിനാല്‍ അവയും നിര്‍ത്തിവെക്കുകയായിരുന്നു.