കുടജാദ്രിയിലെ സര്‍വജ്ഞ പീഠത്തില്‍ വെച്ച് ഇടിമിന്നലേറ്റ് യാത്രികന്‍ മരിച്ചു

യാത്രകളിഷ്ടപ്പെട്ടിരുന്ന ജംഷീറിന് ആദരാഞ്ജലികള് അര്പ്പിച്ച് നിരവധി പേരാണ് സോഷ്യല് മീഡിയയില് രംഗത്ത് വന്നിരിക്കുന്നത്.
 | 
കുടജാദ്രിയിലെ സര്‍വജ്ഞ പീഠത്തില്‍ വെച്ച് ഇടിമിന്നലേറ്റ് യാത്രികന്‍ മരിച്ചു

മംഗളൂരു: കുടജാദ്രിയിലെ സര്‍വജ്ഞ പീഠത്തില്‍ വെച്ച് ഇടിമിന്നലേറ്റ് യാത്രികന്‍ മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശിയായ ജംഷീര്‍ മരിച്ചത്. 35 വയസായിരുന്നു. മൊബൈലില്‍ സംസാരിച്ചു കൊണ്ടിരിക്കവെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. യാത്രികരുടെ സംഘമായ സഞ്ചാരിയിലെ അംഗമാണ് ജംഷീര്‍.

യാത്രകളിഷ്ടപ്പെട്ടിരുന്ന ജംഷീറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരിക്കുന്നത്. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റില്‍ പഠനം പൂര്‍ത്തിയാക്കിയ ജംഷീര്‍ ടൈഗര്‍ റിസര്‍ച്ച് ആന്റ് കണ്‍സര്‍വേഷന്‍ ട്രസ്റ്റിലാണ് ജോലി ചെയ്യുന്നത്.