ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് ചെങ്ങന്നൂരിലെത്തും; കോമഡി ഉത്സവമായിരിക്കുമെന്ന് സോഷ്യല്‍ മീഡിയ

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര് ദേബ് ചെങ്ങന്നൂരില് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നു. മെയ് 24ന് ചെങ്ങന്നൂരില് ബിജെപി സ്ഥാനാര്ത്ഥിക്ക് വേണ്ടി ബിപ്ലബ് പ്രചരണത്തിനിറങ്ങുമെന്നാണ് കരുതുന്നത്. നിരവധി അബദ്ധ പ്രസ്താവനകളിറക്കി പ്രസിദ്ധനായ ബിപ്ലവിന്റെ വരവ് ചെങ്ങന്നൂരില് കോമഡി ഉത്സവം പരിപാടിക്കായിരിക്കും തുടക്കം കുറിക്കുകയെന്ന് സോഷ്യല് മീഡിയ പരിഹസിച്ചു. ബിപ്ലബ് എത്തുന്ന തിയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
 | 

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് ചെങ്ങന്നൂരിലെത്തും; കോമഡി ഉത്സവമായിരിക്കുമെന്ന് സോഷ്യല്‍ മീഡിയ

ചെങ്ങന്നൂര്‍: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നു. മെയ് 24ന് ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ബിപ്ലബ് പ്രചരണത്തിനിറങ്ങുമെന്നാണ് കരുതുന്നത്. നിരവധി അബദ്ധ പ്രസ്താവനകളിറക്കി പ്രസിദ്ധനായ ബിപ്ലവിന്റെ വരവ് ചെങ്ങന്നൂരില്‍ കോമഡി ഉത്സവം പരിപാടിക്കായിരിക്കും തുടക്കം കുറിക്കുകയെന്ന് സോഷ്യല്‍ മീഡിയ പരിഹസിച്ചു. ബിപ്ലബ് എത്തുന്ന തിയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

മഹാഭാരത കാലഘട്ടം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നെന്ന് അവകാശപ്പെട്ട ബിപ്ലബിവ് സോഷ്യല്‍ മീഡിയയില്‍ അപഹാസ്യനായിരുന്നു. അതിന് തൊട്ടുപിന്നാലെ സിവില്‍ സര്‍വീസിന് മെക്കാനിക്കല്‍ എജിനീയര്‍മാര്‍ അപേക്ഷിക്കരുതെന്നും സിവില്‍ എഞ്ചിനിയര്‍മാരാണ് അപേക്ഷിക്കേണ്ടതെന്നുമുള്ള ബിപ്ലബ് പറഞ്ഞു. ട്രോളുകളും പരിഹാസങ്ങള്‍ക്കും മറുപടിയായി മണ്ടന്‍ പ്രസ്താവനകള്‍ ആവര്‍ത്തിക്കുകയായിരുന്നു ബിപ്ലവ് ചെയ്തത്.

ബിപ്ലബിനെ വരവേല്‍ക്കാന്‍ ട്രോള്‍ ഗ്രൂപ്പുകള്‍ തയ്യാറെടുക്കുകയാണെന്നും കോമഡി ഉത്സവത്തിന്റെ അടുത്ത എപ്പിസോഡ് ചെങ്ങന്നൂരിലായിരിക്കുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ട്രോള്‍ ഉണ്ടാക്കാന്‍ ആളെ വാടകക്കെടുക്കേണ്ടി വരുമോ എന്നാണ് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നത്. ചെങ്ങന്നൂരില്‍ മൂന്ന് മുന്നണികളും ശക്തമായ പ്രചരണം നടത്തികൊണ്ടിരിക്കുകയാണ്. 28 നാണ് തെരഞ്ഞെടുപ്പ്.