സ്വദേശാഭിമാനിയുടെ ജന്മഗൃഹം തിരുവനന്തപുരം പ്രസ് ക്ലബ് ഏറ്റെടുത്തു

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹവും അതിനോടനുബന്ധിച്ചുള്ള 10 സെന്റ് സ്ഥലവും തിരുവനന്തപുരം പ്രസ് ക്ലബ് ഏറ്റെടുത്തു. നടൻ സുരേഷ് ഗോപിയാണ് ഇതിനു വേണ്ട തുക പ്രസ് ക്ലബിനു കൈമാറിയത്.
 | 
സ്വദേശാഭിമാനിയുടെ ജന്മഗൃഹം തിരുവനന്തപുരം പ്രസ് ക്ലബ് ഏറ്റെടുത്തു

 

തിരുവനന്തപുരം: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹവും അതിനോടനുബന്ധിച്ചുള്ള 10 സെന്റ് സ്ഥലവും തിരുവനന്തപുരം പ്രസ് ക്ലബ് ഏറ്റെടുത്തു. നടൻ സുരേഷ് ഗോപിയാണ് ഇതിനു വേണ്ട തുക പ്രസ് ക്ലബിനു കൈമാറിയത്. സ്വദേശാഭിമാനിയുടെ പേരിൽ പ്രസ് ക്ലബിന്റെ പഠന ഗവേഷണ കേന്ദ്രവും മ്യൂസിയവും നിർമ്മിക്കാനാണ് പദ്ധതി.

സത്യസന്ധവും ധീരവുമായ പത്രപ്രവർത്തനം നടത്തിയതിന്റെ പേരിൽ തിരുവിതാംകൂറിൽ നിന്നും നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹം ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് പല കോണുകളിൽനിന്നും ആവശ്യമുയർന്നിരുന്നു. ഇതിനെ തുടർന്നാണ് നടൻ സുരേഷ് ഗോപിയും പ്രസ് ക്ലബും മുൻകയ്യെടുത്ത് സ്ഥലം ഏറ്റെടുത്തത്. അധികം വൈകാതെതന്നെ സർക്കാർ സഹായത്താൽ വീടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കും.