കുമ്മനാനയെ പറപ്പിക്കുന്ന ഗെയിമുമായി ട്രോളന്‍മാര്‍

കൊച്ചി മെട്രോയുടെ ചിഹ്നമായ ആനയ്ക്ക് പേരിടാന് ഒരു മത്സരവുമായിറങ്ങിയതാണ് മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. ലിജോ വര്ഗീസ് എന്നയാള് ഇതിനോട് പ്രതികരിച്ചുകൊണ്ട് ആനയ്ക്ക് കുമ്മനാന എന്ന് പേരിടാമെന്ന് നിര്ദേശിച്ചത് മെട്രോ അധികൃതരെ കുറച്ചൊന്നുമല്ല ആശയക്കുഴപ്പത്തിലാക്കിയത്. ഏറ്റവും കൂടുതല് ലൈക്കും കമന്റും കിട്ടുന്ന പേര് പരിഗണിക്കാമെന്ന വാക്ക് പാലിക്കാന് കഴിയാതെ നില്ക്കുമ്പോഴാണ് കുമ്മനാനയ്ക്ക് പുതിയ അവതാരവുമായി ട്രോളന്മാര് രംഗത്തെത്തിയിരിക്കുന്നത്.
 | 

കുമ്മനാനയെ പറപ്പിക്കുന്ന ഗെയിമുമായി ട്രോളന്‍മാര്‍

കൊച്ചി മെട്രോയുടെ ചിഹ്നമായ ആനയ്ക്ക് പേരിടാന്‍ ഒരു മത്സരവുമായിറങ്ങിയതാണ് മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. ലിജോ വര്‍ഗീസ് എന്നയാള്‍ ഇതിനോട് പ്രതികരിച്ചുകൊണ്ട് ആനയ്ക്ക് കുമ്മനാന എന്ന് പേരിടാമെന്ന് നിര്‍ദേശിച്ചത് മെട്രോ അധികൃതരെ കുറച്ചൊന്നുമല്ല ആശയക്കുഴപ്പത്തിലാക്കിയത്. ഏറ്റവും കൂടുതല്‍ ലൈക്കും കമന്റും കിട്ടുന്ന പേര് പരിഗണിക്കാമെന്ന വാക്ക് പാലിക്കാന്‍ കഴിയാതെ നില്‍ക്കുമ്പോഴാണ് കുമ്മനാനയ്ക്ക് പുതിയ അവതാരവുമായി ട്രോളന്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്.

കുമ്മനാനയെ പറപ്പിക്കൂ, അര്‍മ്മാദിക്കൂ എന്ന പേരില്‍ ഒരു ആന്‍ഡ്രോയ്ഡ് ഗെയിമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. www.kummanana.com എന്ന സൈറ്റില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാം. തള്ളുക എന്നാണ് ഗെയിം തുടങ്ങാനുള്ള നിര്‍ദേശം. വിരല്‍ കൊണ്ട് തള്ളുന്നതോടെ ആന പറക്കാന്‍ തുടങ്ങും. താഴെ വീഴാതെ ആനയെ പറപ്പിക്കുന്നതാണ് ഗെയിം.

കുമ്മനാനയ്ക്ക് ജനപ്രീതി വര്‍ദ്ധിച്ചതോടെ ആനയുടെ പേര് അതുതന്നെയാക്കണമെന്ന് ആവശ്യപ്പെട്ട് നൂറ്കണക്കിനാളുകളാണ് രംഗത്തെത്തിയത്. എന്നാല്‍ വ്യക്തികളെ ആക്ഷേപിക്കുന്ന തരത്തിലുള്ള പേരുകള്‍ സ്വീകാര്യമല്ലെന്ന് മെട്രോയും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രതികരണവുമായി കുമ്മനവും രംഗത്തെത്തിയിരുന്നു. ഇക്കാര്യങ്ങള്‍ താന്‍ കൗതുകത്തോടെയാണ് നോക്കിക്കാണുന്നതെന്നും തന്റെ ആന്തരിക മനോനിലയ്ക്ക് മാറ്റമില്ലെന്നും കുമ്മനം വ്യക്തമാക്കി.