ബ്രസീലില്‍ ജനിച്ച ഉടന്‍ തന്നെ നടന്ന കുഞ്ഞ് അദ്ഭുതമോ? യാഥാര്‍ത്ഥ്യം ഇങ്ങനെ; വീഡിയോ കാണാം

കുറച്ചു ദിവസങ്ങള്ക്ക് മുമ്പ് സമൂഹ മാധ്യമങ്ങളില് വൈറലായ വീഡിയോകളിലൊന്നാണ് പിറന്നുവീണ ഉടനെ നടക്കാന് ശ്രമിക്കുന്ന ശിശുവിന്റേത്. ബ്രസീലില് നിന്നുള്ള വീഡിയോയില് ജനിച്ചയുടന് നഴ്സിന്റെ കൈയ്യില് തൂങ്ങി നടക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. വലിയ അദ്ഭുതത്തോടെയാണ് സോഷ്യല് മീഡിയ ഇതിനെ കണ്ടത്.
 | 

ബ്രസീലില്‍ ജനിച്ച ഉടന്‍ തന്നെ നടന്ന കുഞ്ഞ് അദ്ഭുതമോ? യാഥാര്‍ത്ഥ്യം ഇങ്ങനെ; വീഡിയോ കാണാം

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോകളിലൊന്നാണ് പിറന്നുവീണ ഉടനെ നടക്കാന്‍ ശ്രമിക്കുന്ന ശിശുവിന്റേത്. ബ്രസീലില്‍ നിന്നുള്ള വീഡിയോയില്‍ ജനിച്ചയുടന്‍ നഴ്‌സിന്റെ കൈയ്യില്‍ തൂങ്ങി നടക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. വലിയ അദ്ഭുതത്തോടെയാണ് സോഷ്യല്‍ മീഡിയ ഇതിനെ കണ്ടത്.

വീഡിയോയുടെ വിശ്വാസ്യതയും ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതില്‍ വലിയ അദ്ഭുതമൊന്നും പറയാനില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന മറ്റൊരു വീഡിയോ വ്യക്തമാക്കുന്നത്. ഇന്‍ഫോ ക്ലിനിക്ക് എന്ന ഡോക്ടര്‍മാരുടെ കൂട്ടായ്മ നടത്തുന്ന ഫേസ്ബുക്ക് പേജാണ് ഈ വീഡിയോയുടെ രഹസ്യം വിശദീകരിക്കുന്ന വീഡിയോ പുറത്തുവിട്ടത്.

സമൂഹ മാധ്യമങ്ങളില്‍ ആരോഗ്യവിഷയങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കും കുപ്രചരണങ്ങള്‍ക്കും പിന്നിലുള്ള വാസ്തവം വിശദീകരിക്കുന്ന ഗ്രൂപ്പാണ് ഇന്‍ഫോ ക്ലിനിക്ക്. ഒരു കൂട്ടം ഡോക്ടര്‍മാരാണ് ഈ ഗ്രൂപ്പിന് പിന്നില്‍. വാക്‌സിനേഷനു ശേഷം കാലുകള്‍ മുന്നോട്ടെടുത്ത് വെച്ച് നടക്കുന്ന ഡൊമിനിക് എന്ന മലയാളിക്കുട്ടിയുടെ വീഡിയോയിലൂടെയാണ് ഇവരുടെ വിശദീകരണം. അമ്മയുടെ കയ്യില്‍ തൂങ്ങി കാലുകള്‍ മുന്നോട്ടു വച്ച് നടക്കാന്‍ കുഞ്ഞുങ്ങള്‍ കാണിക്കുന്ന ഈ പ്രവണതയെ സ്റ്റെപ്പിങ് റിഫ്ളക്സ് എന്നാണ് പറയുന്നത്.

ഇത് കൂടാതെ കുഞ്ഞ് കൈയില്‍ ബലമായി മുറുക്കി പിടിക്കുന്ന ‘ഗ്രാസ്പ് റിഫ്ളക്സ്’ജനിച്ചാലുടന്‍ തന്നെ അമ്മിഞ്ഞ തിരഞ്ഞ് പാല്‍ കുടിക്കുന്ന ‘സക്കിങ് റിഫ്‌ളക്‌സ്’ എന്നിവയും കുഞ്ഞുങ്ങള്‍ക്ക് സ്വാഭാവികമായുള്ളതാണെന്നും വീഡിയോയിലൂടെ ഇവര്‍ വ്യക്തമാക്കുന്നു.

വീഡിയോ കാണാം