തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി-സിപിഎം കയ്യാങ്കളി; മേയര്‍ വി.കെ.പ്രശാന്തിന് പരിക്ക്

തിരുവനന്തപുരം കോര്പറേഷന് യോഗത്തില് ബിജെപി-സിപിഎം കൗണ്സിലര്മാര് തമ്മില് കയ്യാങ്കളി. മേയര് വി.കെ.പ്രശാന്തിനെ മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ബിജെപി കൗണ്സിലര്മാര് മേയറെ കഴുത്തിന് പിടിച്ചു തള്ളിയെന്നാണ് ആരോപണം. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച തര്ക്കമാണ് ഏറ്റുമുട്ടലിലെത്തിയത്.
 | 

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി-സിപിഎം കയ്യാങ്കളി; മേയര്‍ വി.കെ.പ്രശാന്തിന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ യോഗത്തില്‍ ബിജെപി-സിപിഎം കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. മേയര്‍ വി.കെ.പ്രശാന്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി കൗണ്‍സിലര്‍മാര്‍ മേയറെ കഴുത്തിന് പിടിച്ചു തള്ളിയെന്നാണ് ആരോപണം. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ഏറ്റുമുട്ടലിലെത്തിയത്.

സംഘര്‍ഷത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റു. എം.പി ഫണ്ട് ഉപയോഗിച്ചുള്ള ഹൈമാസ്റ്റ് ലൈറ്റ് പദ്ധതി വേണ്ടെന്ന് മേയര്‍ പറഞ്ഞതോടെയാണ് പ്രശ്‌നം തുടങ്ങിയത്. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ മേയറെ കഴുത്തിന് പിടിച്ച് തള്ളിയെന്നാണ് ആരോപണം. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മേയറെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

യോഗം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ മേയറെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പിന്തുടര്‍ന്ന് ആക്രമിച്ചെന്നാണ് ആരോപണം. എന്നാല്‍ മേയറെ ആക്രമിച്ചിട്ടില്ലെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.