മുരുകനെ എത്തിച്ചപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്

കൊല്ലത്ത് അപകടത്തില് ഗുരുതരമായി പരിക്കേറ്റ മുരുകനെ എത്തിച്ചപ്പോള് തിരുവനന്തപുരം മെഡിക്കല് കോളേജില് വെന്റിലേറ്ററുകള് ഒഴിവുണ്ടായിരുന്നെന്ന് റിപ്പോര്ട്ട്. ആശുപത്രി സൂപ്രണ്ടും പ്രിന്സിപ്പലും പോലീസിന് നല്കിയ റിപ്പോര്ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുരുകനെ കൊണ്ടുവന്ന സമയത്ത് 15 വെന്റിലേറ്ററുകള് ഒഴിവുണ്ടായിരുന്നെന്നാണ് റിപ്പോര്ട്ടില് പറയുന്നത്.
 | 

മുരുകനെ എത്തിച്ചപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊല്ലത്ത് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുരുകനെ എത്തിച്ചപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ആശുപത്രി സൂപ്രണ്ടും പ്രിന്‍സിപ്പലും പോലീസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുരുകനെ കൊണ്ടുവന്ന സമയത്ത് 15 വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുരുകനെ പ്രവേശിപ്പിക്കേണ്ടിയിരുന്ന ട്രോമ ന്യൂറോ സര്‍ജറി ഐസിയുവില്‍ രണ്ട് സ്റ്റാന്‍ഡ് ബൈ വെന്റിലേറ്ററുകളാണ് ഉണ്ടായിരുന്നത്. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഹൃദ്രോഗ വിഭാഗം ഐസിയുവില്‍ ഉണ്ടായിരുന്ന സ്റ്റാന്‍ഡ് ബൈ വെന്റിലേറ്ററുകളില്‍ ഒരെണ്ണം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ വെന്റിലേറ്റര്‍ ഇല്ലെന്ന് പറഞ്ഞാണ് മുരുകന് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചത്.