ട്വന്റി 20 എറണാകുളത്ത് എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് സാബു എം. ജേക്കബ്; കെമാല്‍ പാഷ സ്ഥാനാര്‍ത്ഥിയാവില്ല

നിയമസഭാ തെരഞ്ഞെടുപ്പില് എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും ട്വന്റ് 20 മത്സരിക്കുമെന്ന് ചെയര്മാന് സാബു എം. ജേക്കബ്.
 | 
ട്വന്റി 20 എറണാകുളത്ത് എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് സാബു എം. ജേക്കബ്; കെമാല്‍ പാഷ സ്ഥാനാര്‍ത്ഥിയാവില്ല

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും ട്വന്റി 20
മത്സരിക്കുമെന്ന് ചെയര്‍മാന്‍ സാബു എം. ജേക്കബ്. ജനങ്ങളുടെ പ്രതികരണം അനുസരിച്ചായിരിക്കും മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുക. പതിനാല് മണ്ഡലങ്ങളിലും ഒരുപോലെയാണ് ജനങ്ങള്‍ പ്രതികരിക്കുന്നതെങ്കില്‍ പതിനാലിടങ്ങളിലും മത്സരിക്കും. വിജയസാധ്യതയും മത്സരത്തിന് മാനദണ്ഡമാകുമെന്ും സാബു എം. ജേക്കബ് കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നിന്നുള്ള ആളുകളുമായി ചര്‍ച്ച നടത്തും. നിലവില്‍ ഓരോ മണ്ഡലങ്ങളും അടിസ്ഥാനമാക്കി പഠനങ്ങള്‍ നടത്തുകയാണ്. പതിനാല് സ്ഥാനാര്‍ത്ഥികളെ കൊണ്ടുവരികയാണെങ്കില്‍ വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യം നേടിയവരെയായിരിക്കും അണിനിരത്തുക. നിലവില്‍ ഓരോ മണ്ഡലത്തിലും രണ്ടു പേരെ വീതം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. കെമാല്‍ പാഷയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും സാബു പറഞ്ഞു.

ഏറ്റവും ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക തങ്ങളായിരിക്കും. എല്ലാ പര്‍ട്ടിക്കാരും തങ്ങളെ സമീപിക്കുന്നുണ്ട്. എന്നാല്‍ അവരുമായി സഹകരിച്ച് മുന്നോട്ടു പോകാന്‍ ട്വന്റി 20 ഉദ്ദേശിക്കുന്നില്ല. താന്‍ മത്സരരംഗത്തേക്കില്ല. പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ നേതൃത്വം നല്‍കുന്നതിനായിരിക്കും പ്രാധാന്യം നല്‍കുക. തങ്ങള്‍ ഒരിക്കലും അഴിമതി നടത്തില്ലെന്ന് ജനങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് മുഖ്യധാരാ പാര്‍ട്ടികള്‍ ട്വന്റി 20ക്ക് വെല്ലുവിളിയാവില്ലെന്നും സാബു കൂട്ടിച്ചേര്‍ത്തു.