പെട്ടിമുടിയില്‍ എത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ്; മറ്റുള്ളവര്‍ നിരീക്ഷണത്തില്‍

പെട്ടിമുടിയില് മണ്ണിടിച്ചില് ദുരന്തമുണ്ടായ സ്ഥലത്ത് റിപ്പോര്ട്ടിംഗിനെത്തിയ മാധ്യമ സംഘത്തിലെ രണ്ട് പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
 | 
പെട്ടിമുടിയില്‍ എത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ്; മറ്റുള്ളവര്‍ നിരീക്ഷണത്തില്‍

മൂന്നാര്‍: പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ സ്ഥലത്ത് റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമ സംഘത്തിലെ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു മാധ്യമപ്രവര്‍ത്തകനും സംഘത്തിലെ ഡ്രൈവര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് പ്രദേശത്തുണ്ടാിരുന്ന മാധ്യമപ്രവര്‍ത്തകര്‍ എല്ലാവരെയും ക്വാറന്റീനില്‍ ആക്കി. അഞ്ച് പേരില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും പരിശോധനയ്ക്ക് വിധേയരാക്കും.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി വി.മുരളീധരന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെട്ടിമുടിയില്‍ എത്തിയിരുന്നു. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള ഇവിടേക്ക് നേതാക്കള്‍ക്കൊപ്പം നിരവധി പേരാണ് എത്തിയത്. ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരും ഇവിടെ എത്തിയിരുന്നു. നേരത്തേ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന അഗ്നിശമന സേനാംഗത്തിനും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചതോടെ ഇവരുടെ സമ്പര്‍ക്കത്തിലുള്ളവരും നിരീക്ഷണത്തില്‍ പോകേണ്ടതായി വരും. പ്രദേശത്ത് എത്തുന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടായിരിക്കുമെന്നാണ് കരുതുന്നത്.