ആലപ്പുഴയില്‍ കിണറ്റിലിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു

കിണറ്റിലിറങ്ങിയ രണ്ടുപേര് ശ്വാസം മുട്ടി മരിച്ചു. ആലപ്പുഴ, മണ്ണഞ്ചേരി പൊന്നാട് അമ്പലക്കടവിലാണ് സംഭവം കിണറ്റില് കുഴല്ക്കിണറിന്റെ പൈപ്പ് താഴ്ത്താനിറങ്ങിയ തൊഴിലാളികളായ അമല്, ഗിരീഷ് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ രക്ഷപ്പെടുത്തി.
 | 

ആലപ്പുഴയില്‍ കിണറ്റിലിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു

ആലപ്പുഴ: കിണറ്റിലിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു. ആലപ്പുഴ, മണ്ണഞ്ചേരി പൊന്നാട് അമ്പലക്കടവിലാണ് സംഭവം കിണറ്റില്‍ കുഴല്‍ക്കിണറിന്റെ പൈപ്പ് താഴ്ത്താനിറങ്ങിയ തൊഴിലാളികളായ അമല്‍, ഗിരീഷ് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ രക്ഷപ്പെടുത്തി.

മഹേഷ്, ജിത്ത് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. അമ്പലക്കടവില്‍ ഹമീദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പൊന്നാടന്‍ ലൈം ഇന്‍ഡസ്ട്രി എന്ന സ്ഥാപനത്തിന്റെ കിണറ്റിലാണ് ഇവര്‍ ഇറങ്ങിയത്. കുഴല്‍ക്കിണറിനുള്ള പൈപ്പ് താഴ്ത്തിയതോടെ വെള്ളവും ദുര്‍ഗന്ധത്തോടെയുള്ള വാതകവും പുറത്തേക്കു വന്നു.

കിണറിന്റെ എട്ട് പടവുകളോളം ചെളി നിറയുകയും രണ്ട് പേര്‍ ഇതില്‍ പെട്ടുപോകുകയുമായിരുന്നു. ഇവരെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. അഗ്നിശമനസേനയെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.