പശുക്കടത്ത് ആരോപിച്ച് കാസര്‍കോട് രണ്ട് യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം

അക്രമികള് ഗോ സംരക്ഷണ പ്രവര്ത്തകരാണെന്നാണ് സൂചന. ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 | 
പശുക്കടത്ത് ആരോപിച്ച് കാസര്‍കോട് രണ്ട് യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം

കാസര്‍കോട്: പശുക്കടത്ത് ആരോപിച്ച് കാസര്‍കോട് രണ്ട് യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. ഇന്ന് രാവിലെ കര്‍ണാടകയില്‍ നിന്നും പശുക്കിടാവുമായി കാസര്‍കോട്ടേക്ക് വരികയായിരുന്ന യുവാക്കളെ അക്രമികള്‍ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ ഗോ സംരക്ഷണ പ്രവര്‍ത്തകരാണെന്നാണ് സൂചന. ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കിടാവിനെ കൊണ്ടുവന്ന വാനും യുവാക്കളുടെ കൈയ്യിലുണ്ടായിരുന്ന 50,000 രൂപയും അക്രമികള്‍ തട്ടിയെടുത്തിട്ടുണ്ട്. അക്രമി സംഘത്തില്‍ ഏഴ് പേരുണ്ടായിരുന്നുവെന്നാണ് സൂചന. യുവാക്കളില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക അതിര്‍ത്തി മുതല്‍ അക്രമികള്‍ യുവാക്കളെ പിന്തുടര്‍ന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പിക്കപ്പ് വാന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.